ഖത്തര്‍ സാംസ്കാരിക മന്ത്രാലയത്തിന് കീഴില്‍ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മുപ്പത്തഞ്ചാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഖത്തര്‍ പ്രധാന മന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന്‍ ബിന്‍ ജാസിം അല്‍ ഥാനി ഉദ്ഘാടനം ചെയ്തു.37 രാജ്യങ്ങള്‍, 520 പ്രസാധകര്‍, പതിനെട്ടര ലക്ഷം പുസ്തകങ്ങള്‍ ,143 പുതിയ പുസ്തകങ്ങളുടെ പ്രകാശനം, പാനല്‍ ചര്‍ച്ചകള്‍, വര്‍ക്ക്ഷോപ്പുകള്‍, സെമിനാറുകള്‍ എന്നിവയൊക്കെ പുസ്തകോല്‍സവത്തിന്റെ സവിശേഷതകള്‍ ആണ്. മെയ് 23 ന് ആകും പുസ്തക മേള അവസാനിക്കുക. രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരെയാണ് പ്രദര്‍ശനം.ALSO READ: ബിസിനസ്സ് സ്ഥാപനങ്ങൾക്ക് വഴിവിട്ട് സഹായങ്ങൾ നൽകി; ഖത്തറിൽ അഞ്ച് പേർക്ക് നാലുവർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതിവെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെയാണ് പ്രവേശനം. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ രാത്രി 10 മണി വരെയായിരിക്കും സമയം. 1972-ൽ തുടക്കം കുറിച്ച ഈ മേള, മേഖലയിലെ തന്നെ ഏറ്റവും പഴക്കമേറിയ പുസ്തകോത്സവങ്ങളിലൊന്നാണ്. ഖത്തറിലെ പ്രസാധകരെയും എഴുത്തുകാരെയും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള അവാർഡ് പ്രഖ്യാപനവും മേളയുടെ ഭാഗമായി നടക്കും.The post അക്ഷരോത്സവത്തിന്റെ പത്ത് നാളുകൾ; മുപ്പത്തഞ്ചാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളക്ക് ഉജ്ജ്വല തുടക്കം appeared first on Kairali News | Kairali News Live.