ഖത്തറിൽ അഴിമതി കൈക്കൂലി കേസിൽ പെട്ട അഞ്ച് പേർക്ക് നാലുവർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ ആരംഭിച്ച ബിസിനസ്സ് സ്ഥാപനങ്ങൾക്ക് വഴിവിട്ട് സഹായങ്ങൾ നൽകിയതിനും പ്രത്യുപകാരമായി പണം സ്വീകരിച്ച് ലൈസൻസ് അനുവദിച്ചതിനുമാണ് നടപടി.കള്ളപ്പണം വെളുപ്പിക്കൽ, കൈക്കൂലി, അധികാര ദുർവിനിയോഗം, എന്നിവയുമായി ബന്ധപ്പെട്ട് കേസിലാണ് ഖത്തറിൽ അഞ്ച് പേർക്ക് തടവ് ശിക്ഷ ലഭിച്ചത്. ഒരു ഖത്തരി ജീവനക്കാരിക്കും നാല് അറബ് പൗരന്മാർക്കുമാണ് നാല് വർഷം തടവുശിക്ഷ വിധിച്ചത്. കൂടാതെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ഒരു വർഷം അധിക തടവും 20 ലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിച്ചു.ALSO READ: കുവൈത്തിലെ പ്രവാസികൾ ദുരിതത്തിൽ; വ്യക്തിഗത വായ്പ ലഭിക്കാൻ കർശന നിബന്ധനകളുമായി ബാങ്കുകൾവാണിജ്യ – വ്യവസായ മന്ത്രാലയത്തിലെ ജീവനക്കാരിക്കെതിരെ മന്ത്രാലയം തന്നെ നൽകിയ പരാതിയിലാണ് നടപടി. സ്ഥാപനങ്ങൾക്കുള്ള വാണിജ്യ ലൈസൻസുകൾ അനുവദിക്കുന്നതിനായി ഇവർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഇടപാടുകൾ നടത്തി എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം. ഇതിന് പകരമായി ജീവനക്കാരി മറ്റ് പ്രതികളിൽ നിന്ന് ആകെ 2,01,140 ഖത്തർ റിയാൽ കൈക്കൂലി സ്വീകരിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. പ്രതികളിൽ ചിലരുടെ മൊഴികളും അന്വേഷണ വിവരങ്ങളും കുറ്റകൃത്യങ്ങൾ സ്ഥിരീകരിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.The post ബിസിനസ്സ് സ്ഥാപനങ്ങൾക്ക് വഴിവിട്ട് സഹായങ്ങൾ നൽകി; ഖത്തറിൽ അഞ്ച് പേർക്ക് നാലുവർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി appeared first on Kairali News | Kairali News Live.