വടകരയിൽ മിന്നൽ ചുഴലിയിൽ നാശനഷ്ടം; മരങ്ങൾ കടപുഴകി വീണത് വീടുകൾക്ക മുകളിൽ, ഇലക്ട്രിക് പോസ്റ്റുകളും തകർന്നു

Wait 5 sec.

കോഴിക്കോട് വടകര തിരുവള്ളൂരിലെ വെള്ളൂക്കരയിൽ മിന്നൽ ചുഴലിയിൽ നാശനഷ്ടം. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മഴയോടൊപ്പമാണ് കാറ്റ് വീശിയത്. ആർക്കും പരുക്കില്ല. മരങ്ങൾ കടപുഴകി നിരവധി വീടുകൾക്ക് മീതെ വീണു . ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും തകർന്നു. റോഡുകളിലേക്ക് വീണ മരങ്ങൾ നാട്ടുകാർ മുറിച്ചു മാറ്റി. നാശനഷ്ടം കണക്കാക്കിയിട്ടില്ല.ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ കാസറഗോഡ് ജില്ലയിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.ALSO READ: ‘ടീം യുഡിഎഫ് ആണ് എന്ന് വീമ്പിളക്കിയവർ ഉണ്ടല്ലോ, അവർ എന്തൊക്കെയാണ് കാട്ടിയതെന്ന് നാം കണ്ടതല്ലേ’; എവിടെയാണ് ജനാധിപത്യവും ഐക്യവുമെന്ന് ആളുകൾക്ക് ഇതോടെ മനസിലായെന്ന് എം എ ബേബിഅതേസമയം നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മറ്റന്നാൾ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.The post വടകരയിൽ മിന്നൽ ചുഴലിയിൽ നാശനഷ്ടം; മരങ്ങൾ കടപുഴകി വീണത് വീടുകൾക്ക മുകളിൽ, ഇലക്ട്രിക് പോസ്റ്റുകളും തകർന്നു appeared first on Kairali News | Kairali News Live.