വീടുകൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ നമ്മൾ രണ്ടാമതൊന്ന് ആലോചിക്കാറില്ല അല്ലേ? പെട്ടെന്ന് തന്നെ അതിന് പരിഹാരം കാണാനാകും നമ്മൾ ശ്രമിക്കുക. ചെറിയ പണിയാണെങ്കിൽ അതിന് വലിയ തുകയും ചെലവാകില്ല. എന്നാൽ നാട്ടിലെ സ്ഥിതിയായിരിക്കില്ല വിദേശങ്ങളിൽ.വിദേശത്ത് താമസിക്കുന്ന പല ഇന്ത്യക്കാർക്കും, അടിസ്ഥാന സേവനങ്ങൾ പോലും വലിയ വില കൊടുത്തുവേണം ലഭ്യമാക്കാൻ. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു രാജ്യത്ത് സാധാരണമായി തോന്നുന്ന ദൈനംദിന ചെലവുകൾ മറ്റൊരു രാജ്യത്ത് വളരെ വ്യത്യസ്തമായിരിക്കും എന്നതിന് ഉദാഹരണം കൂടിയാണിത്.ALSO READ: ഇതാരാണ്? ഞാൻ ചാറ്റ് ചെയ്ത ആളിതല്ല ! വരനെ തള്ളി വധു, യുപിയിൽ വിവാഹത്തിനിടെ സംഘർഷംഅമേരിക്കയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ വംശജയായ അമൃത സിങ്ങാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്. വീടിന്റെ ചെറിയ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക നൽകിയ അനുഭവമാണ് വീഡിയോയിൽ ഇവർ പറയുന്നത്. തന്റെ വീട്ടിലെ ചെറിയ ജല ചോർച്ച പരിഹരിക്കാൻ 250 ഡോളർ (ഏകദേശം 21,000 മുതൽ 23,000 രൂപ വരെ) ആണ് ഇവർ നൽകിയത്.“ഒരു ചെറിയ ചോർച്ച നന്നാക്കാൻ ഞങ്ങൾ ഇന്ന് 250 ഡോളർ നൽകി. യുഎസിൽ, വീട്ടിൽ ഒരു ചെറിയ അറ്റകുറ്റപ്പണി നടത്തണമെങ്കിൽ പോലും, നിങ്ങൾക്ക് 100 അല്ലെങ്കിൽ 200 ഡോളർ എളുപ്പത്തിൽ ചെലവാകും. ചെറിയ ജോലിയാണെങ്കിലും ഇവിടെ അതിനുള്ള ചെലവ് വളരെ കൂടുതലാണ്,” അമൃത പറയുന്നു. View this post on Instagram A post shared by Amrita SinghAmerica (@amrita_life_in_usa)പിന്നാലെ ഇന്ത്യയും യുഎസും തമ്മിലുള്ള ചെലവുകളിലെ വലിയ വ്യത്യാസം സൈബറിടത്തിൽ ചർച്ചയായി. ഇന്ത്യയിലാണെങ്കിൽ 500 മുതൽ 1000 രൂപ വരെ ചെലവ് വരുമെന്ന് ചിലർ കമന്റ് ചെയ്തു. യുഎസിലെ ജീവിതച്ചെലവിനെക്കുറിച്ച് സമാനമായ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചുകൊണ്ട് നിരവധി ഉപയോക്താക്കളാണ് പോസ്റ്റുമായി എത്തിയത്. യുഎസിലെ വരുമാന നിലവാരം ഇന്ത്യയെ അപേക്ഷിച്ച് കൂടുതലാണെന്നും അതുകൊണ്ടാണ് ലേബർ ചാർജുകൾ കൂടുതൽ ചെലവേറിയതാകുന്നതെന്നും ചിലർ കുറിച്ചു.The post വീടിന്റെ ഒരു ചെറിയ പണിയ്ക്ക് ചെലവ് 21,000! ഇന്ത്യയിലാണെങ്കിൽ 1000 രൂപയേ വരൂ; ചർച്ചയായി യുഎസിലെ ഇന്ത്യൻ വംശജയുടെ വീഡിയോ appeared first on Kairali News | Kairali News Live.