ഇറ്റാലിയൻ ഫുട്ബോളിൽ ചരിത്രം കുറിച്ച് ഇന്റർ മിലാൻ. കോപ്പ ഇറ്റാലിയ ഫൈനലിൽ ലാസിയോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് ടീം സീസണിലെ ആദ്യ ആഭ്യന്തര കിരീടം സ്വന്തമാക്കി.ഈ സീസണിലെ സീരി എ കിരീടം ഉറപ്പിച്ചു കഴിഞ്ഞ ടീം ഇതോടെ 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇരട്ട കിരീട നേട്ടം ടീം സ്വന്തം പേരിലാക്കി.ഫൈനൽ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത ഇന്റർ മിലാൻ, ആദ്യ പകുതിയിൽ ലീഡ് നേടി മത്സരത്തിന്റെ നിയന്ത്രണം കൈവശപ്പെടുത്തി. ആദ്യഗോൾ എതിർ ടീമിന്റെ സെൽഫ് ഗോൾ രൂപത്തിൽ ആയിരുന്നെങ്കിൽ അടുത്ത ഗോൾ ലൗടെരോ മാർട്ടിനെസിന്റെ സംഭാവന ആയിരുന്നു. രണ്ടാം പകുതിയിലും മികവ് തുടർന്ന ഇന്റർ എതിരാളികൾക്ക് തിരിച്ചുവരവിന് അവസരം നൽകിയില്ല.സീരി എയിൽ രണ്ടു മത്സരങ്ങൾ മാത്രം ശേഷിക്കെ 85 പോയിന്റുമായി ഏറെ മുന്നിലാണ് സിമോണെ ഇൻസാഗിയുടെ കുട്ടികൾ. രണ്ടാം സ്ഥാനത്തുള്ള നാപോളിക്ക് ആകെ ഉള്ളത് 70 പോയിന്റുകൾ മാത്രമാണ്. ഇതിനു മുൻപ് ഇന്റർ ചരിത്ര നേട്ടം കുറിച്ചത് 2010 ൽ ആണ്. അന്ന് ഹോസെ മൗറിഞ്ഞോ പരിശീലിപ്പിച്ച ടീം യുറോപ്യൻ കിരീടം കൂടി നേടി ട്രിപ്ൾ കിരീട നേട്ടം സ്വന്തം പേരിലാക്കിയിരുന്നു.The post 16 വർഷത്തിന് ശേഷം ചരിത്രം! ഇന്റർ മിലാന്റെ ഇരട്ട കിരീട വേട്ട appeared first on Kairali News | Kairali News Live.