രമേശ് ചെന്നിത്തല ഇടഞ്ഞ് തന്നെ; നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുത്തില്ല, വി ഡി സതീശൻ മന്ത്രിസഭയിൽ ചെന്നിത്തല ഉണ്ടാകുമോ ?

Wait 5 sec.

മുഖ്യമന്ത്രിയായി വിഡി സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിൽ കടുത്ത അതൃപ്‌തി അറിയിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. പ്രതിഷേധത്തിന്റെ ഭാഗമായി കോൺഗ്രസിന്റെ നിയമസഭാ കക്ഷി യോഗത്തിൽ രമേശ് ചെന്നിത്തല പങ്കെടുത്തില്ല. തീരുമാനം വന്ന ഉടൻ തന്നെ വഴുതക്കാട് വസതിയിൽ നിന്നും രമേശ് ചെന്നിത്തല മടങ്ങുകയും ചെയ്തു. മന്ത്രിസഭയിലേക്കും ഇല്ല എന്ന നിലപാടിലാണ് രമേശ് ചെന്നിത്തല.മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്നിൽ ഒന്ന് ആര് എന്നതായിരുന്നു ഇന്ന് രാവിലെ വരെ എല്ലാവരുടെയും ചർച്ചയെങ്കിൽ, ഒന്നാമനായി വി ഡി സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചപ്പോൾ അതിലുള്ള അതൃപ്തിയും തൊട്ടു പിന്നാലെ പുറത്തുവന്നു തുടങ്ങി. കോൺഗ്രസിലെ മുതിർന്ന നേതാവും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുകയും ചെയ്ത രമേശ് ചെന്നിത്തല ഹൈക്കമാൻഡ് തീരുമാനത്തിലുള്ള കടുത്ത അതൃപ്തി എഐസിസി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. 12 മണിക്ക് ദീപാ ദാസ് മുൻഷി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വഴുതക്കാട് ഉള്ള വസതിയിൽ നിന്നും രമേശ് ചെന്നിത്തല പിൻവാതിലിലൂടെ തിരുവനന്തപുരത്തു നിന്നും മടങ്ങുകയും ചെയ്തു. വൈകിട്ട് നാലുമണിക്ക് ചേർന്ന കോൺഗ്രസിന്റെ നിയമസഭാ കക്ഷി യോഗത്തിലും പ്രതിഷേധത്തിന്റെ ഭാഗമായി ചെന്നിത്തല പങ്കെടുത്തില്ല. തൻറെ സീനിയോറിറ്റി ഹൈക്കമാൻഡ് പരിഗണിച്ചില്ലെന്നും മുഖ്യമന്ത്രി ചർച്ച നടക്കുമ്പോൾ പോലും ഫ്ലക്സ് യുദ്ധത്തിനും തെരുവിൽ പ്രകടനത്തിനും മുതിരാതെ പാർട്ടിക്ക് വിധേയനായി അച്ചടക്കം പാലിച്ചു നിന്നിട്ടും അവഗണിച്ചെന്നാണ് ചെന്നിത്തലയുടെ നിലപാട്.ALSO READ: പ്രതിപക്ഷത്തെ നയിക്കാൻ പിണറായി വിജയൻ; തീരുമാനം സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽമുഖ്യമന്ത്രി പോരിൽ വി ഡി സതീശനും കെ സി വേണുഗോപാലും തമ്മിലുള്ള പോര് കടുത്തതോടെ അനുരഞ്ജന നീക്കം എന്ന നിലയിൽ ചെന്നിത്തലയെ ഹൈക്കമാൻഡ് നിർദ്ദേശിക്കും എന്നായിരുന്നു അണികളുടെ പ്രതീക്ഷ. അതിന്റെ അടിസ്ഥാനത്തിൽ രാവിലെ മുതൽ ചെന്നിത്തലയുടെ തിരുവനന്തപുരത്തെ വീട്ടിലേക്ക് നേതാക്കളും പ്രവർത്തകരും തമ്പടിക്കുകയും ചെയ്തിരുന്നു. എന്നാൽ തീരുമാനം വന്ന് ചെന്നിത്തല തിരുവനന്തപുരത്ത് നിന്ന് മടങ്ങിയപ്പോൾ ചെന്നിത്തലയുടെ വസതിയിൽ ഉണ്ടായിരുന്ന ജ്യോതി കുമാർ ചാമക്കാലയും അൻവർ സാദത്തും പരോക്ഷമായിട്ടാണെങ്കിലും തീരുമാനത്തിൽ അവരുടെ അതൃപ്തി പ്രകടിപ്പിച്ചു.നിയമസഭാ കക്ഷി യോഗത്തിലും പ്രതിഷേധത്തിന്റെ ഭാഗമായി ചെന്നിത്തല പങ്കെടുത്തില്ല. ഇനി വി ഡി സതീശൻ മന്ത്രിസഭയിൽ ചെന്നിത്തല ഉണ്ടാകുമോ എന്നതാണ് അറിയേണ്ടത്. മന്ത്രിസഭയിലേക്ക് താൻ ഇല്ല എന്ന നിലപാടിലാണ് ചെന്നിത്തല. അനുനയ ശ്രമങ്ങൾക്ക് ചെന്നിത്തല വഴങ്ങുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.The post രമേശ് ചെന്നിത്തല ഇടഞ്ഞ് തന്നെ; നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുത്തില്ല, വി ഡി സതീശൻ മന്ത്രിസഭയിൽ ചെന്നിത്തല ഉണ്ടാകുമോ ? appeared first on Kairali News | Kairali News Live.