ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു

Wait 5 sec.

ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ. ഡി. നടതുറന്ന് ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു.ഇടവ മാസം ഒന്നാം തീയതിയായ നാളെ (മെയ് 15) രാവിലെ അഞ്ച് മണിക്കാണ് ദർശനത്തിനായി നട തുറക്കുക. ഇടവ മാസം ഒന്നു മുതൽ ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. ഇടവമാസ പൂജകൾ പൂർത്തിയാക്കി മെയ് 19 ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും.ALSO READ: നിയമസഭാ മന്ദിരത്തിൽ സുരക്ഷാ വീഴ്ച; അതീവ സുരക്ഷാ മേഖലയിൽ കോൺഗ്രസിന്റെ പ്രകടനംപ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് മെയ് 25 ന് നട തുറക്കും. മെയ് 26നാണ് പ്രതിഷ്ഠാ ദിനം. ഇടവമാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്നവർ വെബ്സൈറ്റ് (www.sabarimalaonline.org) വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ (വെർച്ചൽ ക്യൂ) ഉറപ്പാക്കണം.The post ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു appeared first on Kairali News | Kairali News Live.