അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിലുള്ള നിർണായക ചർച്ചകളിൽ പ്രധാന വിഷയമായി പശ്ചിമേഷ്യയിലെ പ്രതിസന്ധി. ഇറാനുമായുള്ള സംഘർഷം പരിഹരിക്കാൻ ചൈന തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ഇടപെടണം എന്ന് അമേരിക്ക ആവശ്യപ്പെട്ടതായി യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു എന്ന് ആണ് റിപ്പോർട്ട്.ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കാൻ ചൈന ഇടപെടണമെന്ന് അമേരിക്ക വ്യക്തമാക്കി എന്നാണ് വിവരം. ചൈന ഉൾപ്പടെയുള്ള രാജ്യങ്ങളുടെ എണ്ണ ഇറക്കുമതിയിൽ ഹോർമുസ് പാത വലിയ പങ്കു വഹിക്കുന്നതിനാൽ പ്രതിസന്ധി ചൈനയ്ക്കും തിരിച്ചടി ഉണ്ടാക്കുമെന്നാണ് അമേരിക്കയുടെ അവകാശവാദം. Also Read: പ്രതിപക്ഷത്തെ നയിക്കാൻ പിണറായി വിജയൻ; തീരുമാനം സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽബീജിംഗിൽ നടന്ന ട്രംപ്-ഷി കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യൻ സംഘർഷത്തെ കൂടാതെ തായ്‌വാൻ സംഘർഷം , വ്യാപാരബന്ധത്തിലെ പ്രശ്നങ്ങൾ എന്നിവയും ചർച്ച ചെയ്യപ്പെട്ടു. തായ്‌വാൻ വിഷയത്തിൽ അമേരിക്ക കൂടുതൽ ഇടപെട്ടാൽ കാര്യങ്ങൾ “സംഘർഷത്തിലേക്കു നീങ്ങാമെന്ന് ഷി ജിൻപിംഗ് മുന്നറിയിപ്പ് നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.The post പശ്ചിമേഷ്യൻ യുദ്ധം അവസാനിക്കുമോ? ട്രംപ്-ഷി ചർച്ചയെ ഉറ്റുനോക്കി ലോകം appeared first on Kairali News | Kairali News Live.