ആല്‍മരത്തില്‍ പടക്കം കെട്ടിയിട്ട് പൊട്ടിച്ചു; അഗ്‌നിരക്ഷ സേനയെത്തി തീയണച്ചു

Wait 5 sec.

തൃശൂര്‍| മുഖ്യമന്ത്രി പ്രഖ്യാപനാഘോഷത്തിനിടെ തീപിടുത്തം. ആല്‍ മരത്തില്‍ പടക്കം കെട്ടിയിട്ട് പൊട്ടിച്ചതാണ് തീപിടിത്തതിന് ഇടയാക്കിയത്. വി ഡി സതീശന് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തൃശൂര്‍ വെള്ളറക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പടക്കം പൊട്ടിച്ചത്. വേരുകളില്‍ ചുറ്റിവച്ച് പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് മരത്തിലും താഴെ മുറിച്ചിട്ട് തടിക്കഷണങ്ങളിലുമാണ് തീപിടിച്ചത്. കുന്നംകുളത്തുനിന്ന് അഗ്‌നിരക്ഷ സേനയെത്തിയാണ് തീയണച്ചത്. മറ്റ് അപകടങ്ങള്‍ സംഭവിച്ചില്ല.Content Highlights:A fire broke out in Vellarakkad, Thrissur, during celebrations following the announcement of VD Satheesan as Chief Minister. Congress workers burst crackers tied to a banyan tree, causing the tree and nearby wood pieces to catch fire. Fire rescue units from Kunnamkulam arrived at the scene and successfully extinguished the flames, preventing further damage or injuries.