‘ടീം യുഡിഎഫ് ആണ് എന്ന് വീമ്പിളക്കിയവർ ഉണ്ടല്ലോ, അവർ എന്തൊക്കെയാണ് കാട്ടിയതെന്ന് നാം കണ്ടതല്ലേ’; എവിടെയാണ് ജനാധിപത്യവും ഐക്യവുമെന്ന് ആളുകൾക്ക് ഇതോടെ മനസിലായെന്ന് എം എ ബേബി

Wait 5 sec.

സിപിഐഎമ്മിലും എൽഡിഎഫിലും തീരുമാനങ്ങൾ എടുക്കുന്നതിന് യാതൊരു പ്രയാസവുമില്ലെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. തീരുമാനങ്ങൾ വേഗത്തിൽ കൈക്കൊള്ളുന്ന കാര്യത്തിൽ തങ്ങൾ നേരത്തെ പറഞ്ഞിരുന്ന കാര്യങ്ങൾ ഇപ്പോൾ എല്ലാവർക്കും നേരിട്ട് ബോധ്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനുള്ളിലെ ഗ്രൂപ്പ് തർക്കങ്ങളെയും തീരുമാനമെടുക്കുന്നതിലെ കാലതാമസത്തെയും എം.എ ബേബി രൂക്ഷമായ ഭാഷയിൽ പരിഹസിച്ചു. “ടീം യുഡിഎഫ്” എന്ന് വീമ്പിളക്കുന്നവരുടെ പ്രവർത്തനങ്ങൾ വിമാനക്കമ്പനികൾക്കാണ് ലാഭമുണ്ടാക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. നേതാക്കൾ കൂട്ടത്തോടെ ഡൽഹിയിലേക്ക് പോകുന്നതും തിരിച്ചു വരുന്നതും ഇന്ത്യൻ എയർലൈൻസിനും ഇൻഡിഗോക്കും സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ALSO READ: രമേശ് ചെന്നിത്തല ഇടഞ്ഞ് തന്നെ; നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുത്തില്ല, വി ഡി സതീശൻ മന്ത്രിസഭയിൽ ചെന്നിത്തല ഉണ്ടാകുമോ ?ഏത് മുന്നണിയിലാണ് ജനാധിപത്യവും ഐക്യവും ഉള്ളതെന്ന് ജനങ്ങൾക്ക് മനസ്സിലാക്കാൻ കിട്ടിയ നല്ലൊരു അവസരമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്നണികൾ തമ്മിലുള്ള ഈ വ്യത്യാസം ജനങ്ങൾക്ക് ഇപ്പോൾ വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, പുതിയ ഉത്തരവാദിത്തം ഏറ്റെടുത്ത തന്റെ സുഹൃത്ത് വി.ഡി. സതീശന് എം.എ ബേബി അനുമോദനങ്ങൾ അറിയിച്ചു.The post ‘ടീം യുഡിഎഫ് ആണ് എന്ന് വീമ്പിളക്കിയവർ ഉണ്ടല്ലോ, അവർ എന്തൊക്കെയാണ് കാട്ടിയതെന്ന് നാം കണ്ടതല്ലേ’; എവിടെയാണ് ജനാധിപത്യവും ഐക്യവുമെന്ന് ആളുകൾക്ക് ഇതോടെ മനസിലായെന്ന് എം എ ബേബി appeared first on Kairali News | Kairali News Live.