മൂവാറ്റുപുഴയിൽ ശക്തമായ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം; വീടുകളും വൈദ്യുത പോസ്റ്റുകളും തകർന്നു

Wait 5 sec.

മൂവാറ്റുപുഴ നഗരത്തില്‍ ഇന്നു വൈകിട്ടുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം. നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും, കൃഷികള്‍ നശിക്കുകയും ചെയ്തു. മൂവാറ്റുപുഴ പിഒ ജംഗ്ഷന്‍, ആരക്കുഴ റോഡ്, മാറാടി, കായനാട്, വാഴക്കുളം തുടങ്ങി നിരവധി ഇടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണും, ശിഖരങ്ങള്‍ ഒടിഞ്ഞുവീണും വീടുകള്‍ക്കും കാർഷിക വിളകള്‍ക്കും നാശനഷ്ടമുണ്ടായി. വൈദ്യുത പോസ്റ്റുകള്‍ ഒടിയുകയും വൈദ്യുത ലൈനുകള്‍ പൊട്ടിവീഴുകയും ചെയ്തു. കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ ശക്തമായ കാറ്റില്‍ പറന്നുപോയി.ALSO READ: ഇടിവെട്ടി മഴ ഉറപ്പാ; അടുത്ത 3 മണിക്കൂറിൽ ഓറഞ്ച് അലേർട്ടുള്ള ജില്ലകൾ അറിയാംപിഒ ജംഗ്ഷനിൽ ആരക്കുഴ റോഡിലും പെരുമ്പാവൂര്‍ റോഡിലും ഉൾപ്പെടെ നിരവധിയി സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. മാടവന ക്ഷേത്രത്തിന് മുന്നിൽ മരം കടപുഴകി വീണു. ക്ഷേത്രത്തിന്റെ ആര്‍ച്ചും നിലം പതിച്ചു. നിർമലസദൻ റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് മരം വീണ് കാറിന്റെ മുൻ ഭാഗം തകർന്നു. മൂവാറ്റുപുഴ ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ മരങ്ങള്‍ മുറിച്ച് മാറ്റി ഗതാഗതവും, വൈദ്യുത വിതരണവും പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.The post മൂവാറ്റുപുഴയിൽ ശക്തമായ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം; വീടുകളും വൈദ്യുത പോസ്റ്റുകളും തകർന്നു appeared first on Kairali News | Kairali News Live.