തിരുവനന്തപുരം വികാസ്ഭവൻ പൊലീസ് സ്റ്റേഷനിൽ പൊലീസുകാർ തമ്മിൽ കത്തിക്കുത്ത്

Wait 5 sec.

തിരുവനന്തപുരം വികാസ് ഭവൻ പൊലീസ് ക്വാർട്ടേഴ്സിൽ പൊലീസുകാർ തമ്മിൽ കത്തിക്കുത്ത്. മ്യൂസിയം സ്റ്റേഷനിലെ പൊലീസുകാരനായ അൻസാറിന് കുത്തേറ്റു. നന്ദാവനം എ.ആർ ക്യാമ്പിലെ സി പി ഒ അനീഷ് കുമാറാണ് അൻസാറിനെ കുത്തിയത്.ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് ആക്രമണമെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരുക്കേറ്റ അൻസാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അനീഷ് കുമാറിന്റെ ഭാര്യ സഹായത്തിനായി 112 എന്ന ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിച്ചിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിക്കാനായി വീട്ടിൽ എത്തിയതായിരുന്നു അൻസാർ.ALSO READ: ‘മുസ്ലീം ലീഗിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും പിന്തുണയോടെ നേടിയ സ്ഥാനങ്ങൾക്ക് തുടർച്ചയുണ്ടാകട്ടെ’; വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി കെ.എസ്.യു നേതാവ്അന്വേഷണത്തിനിടയിലുണ്ടായ തർക്കത്തിനിടെ അനീഷ് ഒരു കത്തിയെടുത്ത് അൻസാറിനെ കുത്തുകയായിരുന്നു. അൻസാറിന്റെ ചെവിക്ക് സാരമായ പരുക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് നിലവിൽ ഗുരുതരമല്ലെന്നും തിരികെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിയതായും പറയുന്നു. കുറ്റാരോപിതനായ അനീഷ് കുമാറിനെ മ്യൂസിയം പൊലീസ് നിലവിൽ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.The post തിരുവനന്തപുരം വികാസ്ഭവൻ പൊലീസ് സ്റ്റേഷനിൽ പൊലീസുകാർ തമ്മിൽ കത്തിക്കുത്ത് appeared first on Kairali News | Kairali News Live.