‘ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള പൊലീസ് നീക്കം പ്രതിഷേധാർഹം’: കെ രാധാകൃഷ്ണൻ എം പി

Wait 5 sec.

പെരുമ്പാവൂർ വാഴക്കുളം മലയിടംതുരുത്ത് പാരിയത്ത്കാവ് നഗറിൽ ദശാബ്ദങ്ങളായി താമസിച്ചുവരുന്ന എട്ട് പട്ടികജാതി കുടുംബങ്ങളെ ക്രൂരമായി കുടിയൊഴിപ്പിക്കാൻ പൊലീസിനെ ഉപയോഗിച്ച് നടത്തുന്ന നീക്കം അത്യന്തം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് കെ രാധാകൃഷ്ണൻ എം പി പ്രസ്താവനയിൽ പറഞ്ഞു. തലമുറകളായി ജീവിച്ചുപോരുന്ന മണ്ണിൽ നിന്നും പാവപ്പെട്ട കുടുംബങ്ങളെ വൻ പൊലീസ് സന്നാഹത്തെ ഉപയോഗിച്ച് ബലംപ്രയോഗിച്ച് ഇറക്കിവിടാൻ നോക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഒട്ടും ചേർന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ 10 വർഷം എൽ.ഡി.എഫ് സർക്കാർ ഈ സംസ്ഥാനം ഭരിക്കുമ്പോൾ, ഈ പാവപ്പെട്ട മനുഷ്യർക്കെതിരെ ഇത്തരം ഒരു ക്രൂരമായ പൊലീസ് നടപടി ഉണ്ടായിട്ടില്ല എന്നത് ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം കോടതി ഉത്തരവിന്റെ മറവിൽ സ്ത്രീകളും പ്രായമായവരും അടങ്ങുന്ന സമരക്കാരെ പൊലീസ് ക്രൂരമായി നേരിട്ടതും, ലാത്തിച്ചാർജ് ഉൾപ്പെടെയുള്ള അതിക്രമങ്ങൾ അഴിച്ചുവിട്ടതും ലജ്ജാകരമാണ്. നീതിക്ക് വേണ്ടിയുള്ള ഈ മനുഷ്യരുടെ നിലവിളിയെ ലാത്തിയും തോക്കും കൊണ്ട് അടിച്ചമർത്താമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ALSO READ: ‘കേരള ജനാധിപത്യ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതിച്ചേർക്കാവുന്ന ഒട്ടേറെ അധ്യായങ്ങൾ സൃഷ്ടിച്ചു; പടിയിറങ്ങുമ്പോള്‍ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി എ എൻ ഷംസീർഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് വസ്തുതാപരമായ പുനപരിശോധനകൾ ഇല്ലാതെ, പാവപ്പെട്ട ദളിത് കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കിവിടുന്ന ഇത്തരം ഏകപക്ഷീയമായ നടപടികളിൽ നിന്നും ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി പിന്മാറേണ്ടതുണ്ട്. സ്വന്തമായി ഭൂമിയും വീടുമില്ലാത്ത സാധാരണക്കാർക്ക് അത് ഉറപ്പാക്കാൻ ബാധ്യസ്ഥരായവർ തന്നെ അവരെ ഉള്ള മണ്ണിൽ നിന്നും ആട്ടിയോടിക്കാൻ കൂട്ടുനിൽക്കുന്നത് നീതിയല്ല.പാരിയത്ത് കാവ് നഗറിലെ അന്തേവാസികൾ നടത്തുന്ന ജീവന്മരണ പോരാട്ടത്തിന് പൂർണ്ണമായ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നു. കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന ഈ കുടുംബങ്ങൾക്ക് അർഹമായ നീതി ലഭിക്കുന്നത് വരെ ശക്തമായ ജനകീയ പ്രതിരോധവുമായി നാമൊന്നുണ്ടാകും. സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ശാശ്വതമായ പരിഹാരം കാണണമെന്ന് കെ. രാധാകൃഷ്ണൻ എം.പി ശക്തമായി ആവശ്യപ്പെട്ടു.The post ‘ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള പൊലീസ് നീക്കം പ്രതിഷേധാർഹം’: കെ രാധാകൃഷ്ണൻ എം പി appeared first on Kairali News | Kairali News Live.