മനീഷ് പാണ്ഡെ ഷോ! ഐപിഎല്ലിൽമുംബൈയ്ക്കെതിരെകൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ശക്തമായ നിലയിൽ

Wait 5 sec.

ഐപിഎല്ലിൽ ഈഡൻ ഗാർഡൻസിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 148 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ശക്തമായ നിലയിൽ. പ്ലേ ഓഫ് യോഗ്യത നേടാൻ വിജയം അനിവാര്യമായ ആതിഥേയർ 10 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 84 റൺസെടുത്തിട്ടുണ്ട്. കൊൽക്കത്തയ്ക്ക് ഇനി ജയിക്കാൻ ഇനി 60 പന്തിൽ 64 റൺസ് മാത്രം മതി.ഓപ്പണർ ഫിൻ അലൻ ദീപക് ചാഹറിന്റെ പന്തിൽ പുറത്തായത്തിനു പിന്നാലെ നായകൻ അജിങ്ക്യ രഹാനെയും മനീഷ് പാണ്ഡെയും കൊൽക്കത്തയ്ക്ക് മികച്ച തുടക്കം നൽകി. 17 പന്തിൽ 21 റൺസ് നേടിയ രഹാനെ കോർബിൻ ബോഷിന്റെ പന്തിൽ വിക്കറ്റ് കീപ്പർ റയാൻ റിക്കെൽട്ടണിന് ക്യാച്ച് നൽകി മടങ്ങി.Also Read: ഈഡനിൽ മുംബൈയ്ക്ക് ബാറ്റിംഗ് തകർച്ച! കൊൽക്കത്തയ്ക്ക് ജയിക്കാൻ വേണ്ടത് 148 റൺസ്21 പന്തിൽ 32 റൺസുമായി മനീഷ് പാണ്ഡെയാണ് ഇപ്പോൾ ക്രീസിൽ. മറുവശത്ത് റോവ്മൻ പോവലും മികച്ച താളത്തിൽ ബാറ്റ് ചെയ്യുകയാണ്. മുംബൈക്കായി കോർബിൻ ബോഷ് രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും മറ്റ് ബൗളർമാർക്ക് വേണ്ടത്ര സമ്മർദ്ദം സൃഷ്ടിക്കാനായില്ല.The post മനീഷ് പാണ്ഡെ ഷോ! ഐപിഎല്ലിൽ മുംബൈയ്ക്കെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ശക്തമായ നിലയിൽ appeared first on Kairali News | Kairali News Live.