ചരിത്രമുറങ്ങുന്ന വെംബ്ലി സ്റ്റേഡിയത്തിൽ കരുത്തരായ ചെൽസിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി എഫ്.എ കപ്പ് കിരീടം സ്വന്തമാക്കി. ഇരുപക്ഷവും വലിയ ആക്രമണങ്ങൾക്ക് മുതിരാതിരുന്ന വിരസമായ ഫൈനലിൽ 71ആം മിനിറ്റിൽ അൻ്റോയിൻ സെമെനിയോ നേടിയ ഗോളിലൂടെയാണ് സിറ്റി വിജയം കുറിച്ചത്.എർലിംഗ് ഹാലാൻഡ് നൽകിയ മനോഹരമായ ക്രോസ് മനോഹരമായ റണ്ണിനൊപ്പം സ്വീകരിച്ച അൻ്റോയിൻ സെമെനിയോ മികച്ചൊരു ഫ്ലിക്കിലൂടെ ചെൽസി ഗോൾകീപ്പർ റോബർട്ട് സാഞ്ചസിനെ മറികടക്കുകയായിരുന്നു.Also Read: തൃശൂർ മെഡിക്കല്‍ കോളേജില്‍ 9 വർഷം തുടർച്ചയായി പൊതിച്ചോറ് വിതരണം; മാതൃകയായി ഡിവൈഎഫ്ഐഇതിഹാസ പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ കീഴിൽ കളിക്കുന്ന സിറ്റിയുടെ ഈ സീസണിലെ രണ്ടാം കിരീടം ആണിത്. കരബാവോ കപ്പിന് പിന്നാലെ നേടിയ ഈ കിരീടനേട്ടം സിറ്റിയുടെ കരുത്ത് വിളിച്ചോതുന്നതാണ്. മുൻപ് നടന്ന ഫൈനലുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് , ക്രിസ്റ്റൽ പാലസ് എന്നിവരോടേറ്റ പരാജയങ്ങളും ഇതോടെ പഴങ്കഥയാക്കി. അതേസമയം, ഇത് എഫ്.എ കപ്പ് ഫൈനലുകളിൽ ചെൽസിയുടെ തുടർച്ചയായ നാലാം തോൽവിയാണ്.to be updated…The post ചെൽസിയുടെ ഹൃദയം തകർത്ത് സെമേനിയോ; എഫ്.എ കപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക് സ്വന്തം appeared first on Kairali News | Kairali News Live.