ഐപിഎല്ലിൽ ഇന്ന് ഈഡൻ ഗാർഡൻസിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് ആതിഥേയരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 450 ലേറെ റൺസുകൾ ഒഴുകിയ മത്സരത്തിൽ 29 റൺസിന്റെ ജയമാണ് രഹാനെയുടെ സംഘം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ 247/2 എന്ന വമ്പൻ സ്കോർ ഉയർത്തിയപ്പോൾ, മറുപടി ബാറ്റിങ്ങിൽ ഗുജറാത്ത് 218/4 എന്ന സ്കോറിൽ ഒതുങ്ങി.ടോസ് നേടി ആദ്യം ബൗളിംഗ് തെരഞ്ഞെടുത്ത ഗുജറാത്തിനെ തകർത്തത് കൊൽക്കത്ത ഓപ്പണർ ഫിൻ അലൻ ആയിരുന്നു. വെറും 35 പന്തിൽ പത്ത് സിക്സറുകളടക്കം 93 റൺസ് നേടിയ താരത്തിന് 44 പന്തിൽ പുറത്താകാതെ 82 റൺസ് നേടിയ അങ്ക്രിഷ് രഘുവംശി മികച്ച പിന്തുണ നൽകി. 52 റൺസുമായി പുറത്താകാതെ നിന്ന കാമറൂൺ ഗ്രീനും ബാറ്റിങ്ങിൽ തിളങ്ങി.മറുപടി ബാറ്റിങ്ങിൽ ഗുജറാത്തിന് വേണ്ടി നായകൻ ശുഭ്മാൻ ഗിൽ 85 റൺസും ജോസ് ബട്ലർ, സായി സുദർശൻ എന്നിവർ യഥാക്രമം 57ഉം 53ഉം റൺസുകൾ നേടി. ബൗളിങ്ങിൽ കൊൽക്കത്തയ്ക്കായി സുനിൽ നരെയ്ൻ നിർണായകമായ 2 വിക്കറ്റുകൾ നേടി തിളങ്ങി.The post ഈഡൻ ഗാർഡൻസിൽ റൺമഴ; ഐപിഎല്ലിൽ ഗുജറാത്തിനെതിരെ കൊൽക്കത്തയ്ക്ക് 29 റൺസ് ജയം appeared first on Kairali News | Kairali News Live.