ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ലീഗിന് വിമർശനം, ഇന്ന് അംഗീകാരം ! ഇതാണോ വി ഡി സതീശന്റെ നിലപാട് ?

Wait 5 sec.

കേരള രാഷ്ട്രീയത്തിലെ ‘ആദർശധീരനെന്ന’ പരിവേഷത്തിൽ നിന്ന് വി.ഡി. സതീശൻ എന്ന നേതാവ് ഇന്ന് ഇരട്ടത്താപ്പിന്റെയും വൈരുദ്ധ്യങ്ങളുടെയും പര്യായമായി മാറുകയാണോ ? തന്റെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കനുസരിച്ച് നിലപാടുകളിൽ അദ്ദേഹം വരുത്തുന്ന മാറ്റങ്ങൾ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. മുൻപ് ഉമ്മൻചാണ്ടിക്കെതിരെയും ഘടകകക്ഷികൾക്കെതിരെയും ഉയർത്തിയ അതേ വിമർശനങ്ങൾ ഇന്ന് സതീശന്റെ നേർക്ക് തന്നെ വിരൽചൂണ്ടുന്നു. അധികാര സമവാക്യങ്ങൾ മാറുമ്പോൾ നിലപാടുകൾ പണയം വെക്കുന്ന അദ്ദേഹത്തിന്റെ ഈ സമീപനം ‘ഇരട്ടത്താപ്പിന്റെ രാജകുമാരൻ’ എന്ന വിശേഷണത്തിന് അദ്ദേഹത്തെ അർഹനാക്കുകയാണ്.യു.ഡി.എഫ് ഭരണകാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നപ്പോൾ വി.ഡി. സതീശൻ സ്വീകരിച്ച നിലപാട് അദ്ദേഹത്തിന്റെ ഇന്നത്തെ രാഷ്ട്രീയ ഗതിമാറ്റത്തെ പരിഹസിക്കുന്നതാണ്. ഇന്ത്യാവിഷന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ദുരുപയോഗത്തിൽ ഉമ്മൻചാണ്ടിക്ക് നേരിട്ട് ഉത്തരവാദിത്തമുണ്ടെന്ന് സതീശൻ അന്ന് ശക്തമായി വാദിച്ചിരുന്നു. ഭരണത്തലവൻ എന്ന നിലയിൽ തന്റെ ഓഫീസിനുള്ളിൽ നടക്കുന്ന വീഴ്ചകളുടെയും വഴിവിട്ട ഇടപാടുകളുടെയും ധാർമ്മിക ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ നിലപാട്.ALSO READ: എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം കൈവരിച്ച കുട്ടികളെ വി ഡി സതീശൻ അഭിനന്ദിച്ചുമുൻപ് മുസ്ലീം ലീഗ് കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ സ്വാധീനം ചെലുത്താൻ ശ്രമിച്ചപ്പോൾ അതിനെതിരെ സതീശൻ ഉയർത്തിയ ശബ്ദം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. അന്ന് അദ്ദേഹം ഉയർത്തിയ പ്രധാന വിമർശനങ്ങൾ ഒന്ന് നോക്കാം. മുസ്ലീം ലീഗിന്റെ പിന്തുണയെ കോൺഗ്രസിന്റെ സ്വയംഭരണാധികാരത്തിനും ആന്തരിക ജനാധിപത്യത്തിനും മേലുള്ള വ്യക്തമായ കടന്നുകയറ്റമായി സതീശൻ പറഞ്ഞു. ഘടകകക്ഷികൾ സ്വന്തം പരിധി ലംഘിക്കുന്നത് മുന്നണി മര്യാദകളുടെ ലംഘനമാണെന്നും, കോൺഗ്രസിന്റെ തീരുമാനങ്ങൾ കോൺഗ്രസ് തന്നെ എടുക്കണമെന്നും ഉള്ള കടുത്ത നിലപാട് ആണ് അദ്ദേഹം അന്ന് സ്വീകരിച്ചത്.എന്നാൽ കാലം മാറിയപ്പോൾ സതീശന്റെ ഈ ‘ആദർശങ്ങൾ’ വെറും വെള്ളത്തിൽ വരച്ച വരയായിട്ട് മാറുന്ന കാഴ്ചയാണ് കേരളം കാണുന്നത്. മുൻപ് ഉമ്മൻചാണ്ടിക്ക് ലഭിച്ച ലീഗ് പിന്തുണയെ കോൺഗ്രസിന്റെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമായി വിശേഷിപ്പിച്ച സതീശൻ, ഇന്ന് അതേ പിന്തുണയെ വലിയ ആവേശത്തോടെയാണ് സ്വാഗതം ചെയ്യുന്നത്. തന്റെ രാഷ്ട്രീയ നിലനിൽപ്പിനായി പഴയ നിലപാടുകൾ സൗകര്യപൂർവ്വം മറക്കുന്ന ഈ രീതിയെ ‘അവസരവാദ രാഷ്ട്രീയം’ എന്ന് വിശേഷിപ്പിക്കേണ്ടി വരും. അധികാരം കൈവന്നപ്പോൾ പണ്ടെടുത്ത നിലപാടുകളിൽ നിന്നും വ്യതിചലിക്കുന്ന നേതാവിനെ ആണ് ഇവിടെ കാണാൻ കഴിയുന്നത്. രാഷ്ട്രീയ ധാർമ്മികതയുടെ വക്താവായി സ്വയം അവരോധിക്കുമ്പോഴും, പ്രായോഗിക രാഷ്ട്രീയത്തിൽ വി.ഡി. സതീശൻ പുലർത്തുന്ന ഈ വൈരുദ്ധ്യങ്ങൾ അദ്ദേഹത്തിന്റെ വിശ്വാസ്യതയെ സാരമായി തന്നെ ബാധിക്കാനാണ് സാധ്യത.The post ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ലീഗിന് വിമർശനം, ഇന്ന് അംഗീകാരം ! ഇതാണോ വി ഡി സതീശന്റെ നിലപാട് ? appeared first on Kairali News | Kairali News Live.