പാലക്കാട്|പാലക്കാട് എക്‌സൈസില്‍ കൂട്ട സ്ഥലമാറ്റം. എട്ട് വനിതകള്‍ ഉള്‍പ്പെടെ 59 ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലം മാറ്റി ഉത്തരവിറക്കി. മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണ് സ്ഥലമാറ്റ നടപടിയെന്ന ആക്ഷേപവുമായി ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ ശുപാര്‍ശയിലാണ് മാനദണ്ഡങ്ങള്‍ അട്ടിമറിച്ചുള്ള സ്ഥലമാറ്റ നടപടിയെന്ന് ഉദ്യോഗസ്ഥര്‍ ആരോപിച്ചു.ചെക്ക്‌പോസ്റ്റ് ഒഴികെയുള്ള ഓഫീസുകളില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ സേവന കാലയളവ് രണ്ട് വര്‍ഷമായി സര്‍ക്കാര്‍ നിജപ്പെടുത്തിയിരുന്നു. എന്നാല്‍ മൂന്ന് മാസം മുമ്പ് സ്ഥലമാറ്റം ലഭിച്ചവരെ ഉള്‍പ്പെടെ വീണ്ടും സ്ഥലംമാറ്റിയിരിക്കുകയാണ്. കേരള എക്‌സൈസ് സ്റ്റാഫ് അസോസിയേഷനിലെ ഇടത് അനുകൂല സംഘടന ഭാരവാഹികളെയും ചട്ടവിരുദ്ധമായി സ്ഥലംമാറ്റിയെന്നും ആക്ഷേപമുണ്ട്.Content Highlights:A massive transfer of 59 excise officials, including eight women, has been ordered in Palakkad on an emergency basis. Affected officials have come forward alleging that the transfers openly violated established government guidelines and criteria. They claimed that the actions were carried out based on recommendations from Congress-aligned organizations, targeting even those who received transfers just three months ago.