‘ഇത്രയും മൂപ്പ് തൽക്കാലം മതി’: ഡീൻ കുര്യാക്കോസിന് എതിരായ പരാമർശത്തിൽ ഇടുക്കി ഡിസിസി പ്രസിഡന്റിന് വിമർശനം

Wait 5 sec.

ഡീൻ കുര്യാക്കോസിന് എതിരായ പരാമ‍ശത്തിൽ ഇടുക്കി ഡിസിസി പ്രസിഡന്റിനെതിരെ വിമർശനവുമായി കൂടുതൽ നേതാക്കൾ. ഓരോ ദിവസവും ഓരോ നേതാക്കളെ പരസ്യമായി ആക്ഷേപിക്കുന്നുവെന്ന് ഡിസിസി ജനറൽ സെക്രട്ടറി അരുൺ പൊടിപാറ പറഞ്ഞു.സിപി മാത്യു ഇരിക്കുന്ന കമ്മറ്റിയിൽ ഇരിക്കാൻ പോലും തോന്നില്ലെന്നും, ഡിസിസി പ്രസിഡന്റിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും, സിപി മാത്യു സ്ഥാനത്ത് തുടരുന്നത് ഡീൻ കുര്യാക്കോസിന്റെ കാരുണ്യം കൊണ്ടാണെന്നും അരുൺ പൊടിപാറ പറഞ്ഞു.ഡീൻ കുര്യാക്കോസിന്റെ സംഘടന പ്രവർത്തന പാരമ്പര്യം വിശദീകരിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് ബിജോ മാണി. ഇത്രയും മൂപ്പ് തൽക്കാലം മതിയെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ്.ALSO READ; ‘മൂക്കാതെ പഴുത്ത നേതാവ്, ഒരു ​ഗുണവും ഉണ്ടായില്ല’; ഡീൻ കുര്യാക്കോസ് എംപിക്കെതിരെ ഡിസിസി പ്രസിഡന്റ്ഇടുക്കിയിൽ നിന്നുള്ള് എംപി ഡീൻ കുര്യാക്കോസിനെതിരെ രൂക്ഷ വിമർശനവുമായി ഡിസിസി പ്രസിഡന്റ് സി പി മാത്യുവാണ് രം​ഗത്ത് വന്നത്. ഡീൻ കുര്യാക്കോസ് മൂക്കാതെ പഴുത്ത നേതാവാണെന്നും എംപിയെ കൊണ്ട് ഒരു ഗുണവും ഡിസിസിക്ക് ഉണ്ടായില്ലെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. സംഘടന നടത്തിക്കൊണ്ടു പോകാൻ ആവശ്യമായ ഒരു സഹായവും എംപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.പി ടി തോമസിൻ്റെ വിയർപ്പും അധ്വാനവും ആണ് ടീമിന്റെ എംപി സ്ഥാനം എന്ന് പറഞ്ഞ അദ്ദേഹം എംപി എന്നതിനെ മെമ്പർ ഓഫ് പഞ്ചായത്ത് ആക്കരുതെന്നും പരിഹസിച്ചു. കൂടുതൽ പറയുന്നില്ലെന്നും തത്ക്കാലം നിർത്തുന്നു എന്നും പറഞ്ഞാണ് ഡിസിസി പ്രസിഡന്റ് സി പി മാത്യു അവസാനിപ്പിച്ചത്.The post ‘ഇത്രയും മൂപ്പ് തൽക്കാലം മതി’: ഡീൻ കുര്യാക്കോസിന് എതിരായ പരാമർശത്തിൽ ഇടുക്കി ഡിസിസി പ്രസിഡന്റിന് വിമർശനം appeared first on Kairali News | Kairali News Live.