മന്ത്രിസഭ രൂപീകരണത്തിനായുള്ള ചർച്ചകൾ ഇന്നും തുടരും. മന്ത്രിസഭ രൂപീകരണം വൈകുന്നു തീരുമാനമെടുക്കാനാവാതെ കുഴയുകയാണ് കോൺഗ്രസ്. ഇടഞ്ഞു നിന്ന രമേശ് ചെന്നിത്തല നിലപാടിൽ മാറ്റം വരുത്തിയതോടെ രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ഉണ്ടായേക്കുമെന്ന് ഉറപ്പിക്കാം. ഇന്നെങ്കിലും തീരുമാനമെടുത്തില്ലെങ്കിൽ തിങ്കളാഴ്ച മന്ത്രിമാ‍‍ർക്കൊപ്പം സത്യപ്രതി‍ജ്ഞ ചെയ്യുമെന്ന സതീശന്റെ മോഹം വ്യഥാവിലാവും.മന്ത്രിസഭ രൂപീകരണത്തെക്കുറിച്ച് നേതൃയോഗത്തിൽ തീരുമാനമായില്ലെന്ന് ഇന്നലെ അടൂർ പ്രകാശ് എം പി വ്യക്തമാക്കിയിരുന്നു. വീണ്ടും ഉഭയകക്ഷി ചർച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഘടകക്ഷികളെ നാളെ വെവ്വേറെ കാണും.ALSO READ; മന്ത്രിസഭ രൂപീകരണത്തിലും കസേരകളി; നറുക്ക് വീഴുന്നത് ആർക്കൊക്കെ ?നാളെത്തന്നെ വിഷയം പരിഹരിക്കുമെന്നായിരുന്നു അടൂർ പ്രകാശിന്റെ പ്രതികരണം. തിങ്കളാഴ്ച യുഡിഎഫിന്റെ സമ്പൂർണ്ണ മന്ത്രിസഭാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ച് ഇന്ന് പ്രാഥമിക ചർച്ചകൾ നടത്തിപ്പിരിഞ്ഞുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വിശദമായ ചർച്ച നാളെ നടത്തും. അതിനുശേഷം തീരുമാനമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.The post മന്ത്രിസ്ഥാനത്തിനായുള്ള കസേരകളി; ചർച്ചകൾ ഇന്നും തുടരും appeared first on Kairali News | Kairali News Live.