തൊഴിലില്ലാത്തവർ പെരുകുന്ന മോദിക്കാലം;രാജ്യത്ത് തൊഴിലില്ലായ്മ നിരക്കിൽ വർധന

Wait 5 sec.

രാജ്യത്തെ തൊഴിൽദാതാക്കളായ ഇന്ത്യൻ റെയിൽവേ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ കൃത്യമായി നിയമനം നടക്കാതായതോടെ വലിയ രീതിയിൽ തൊഴിൽ രഹിതർ വർധിച്ചുകൊണ്ടിരിക്കുകയാണ്. അനുദിനം തൊഴിലിലായ്മ നിരക്കുകൾ കൂടി വരുന്ന സാഹചര്യമാണ് നാം രാജ്യത്ത് കണ്ടുകൊണ്ടിരിക്കുന്നത്. അഭ്യസ്ത വിദ്യരായ ആളുകൾക്ക് പോലും തൊഴിൽ ലഭിക്കാത്ത സാഹചര്യമാണ് മോദി സർക്കാർ കാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ബിരുദധാരികളിൽ നാല്പത് ശതമാനത്തിലധികം പേർ തൊഴിൽ ലഭിക്കാത്തവരായി രാജ്യത്ത് തുടരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.കേന്ദ്ര സ്ഥിതിവിവര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിൽ അനിയന്ത്രിതമായ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ ഏപ്രിലിൽ 5.2 ശതമാനത്തിലെത്തി. മാർച്ച് മാസത്തിൽ 5.1 ശതമാനമായിരുന്നു. നഗരമേഖലകളിൽ 6.5 ശതമാനവും ഗ്രാമങ്ങളിൽ 4.6 ശതമാനവുമാണ്‌ തൊഴിലില്ലായ്‌മാ നിരക്ക്‌ എന്നും കണക്കുകൾ വ്യക്തമാക്കുന്നു. തൊഴിൽ പങ്കാളിത്ത നിരക്ക് മാർച്ചിൽ 55.4 ശതമാനമായിരുന്നത്‌ ഏപ്രിലിൽ 55 ശതമാനമായി. ഗ്രാമങ്ങളിൽ 57.5 ഉം നഗരങ്ങളിൽ 50.1 ഉം ശതമാനമാണ്‌ തൊഴിൽ പങ്കാളിത്ത നിരക്ക്‌.സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 85.20 ശതമാനം വിജയംസ്ത്രീകളുടെ പങ്കാളിത്ത നിരക്ക്‌ 33.9 ശതമാനമാണ്‌. അതേസമയം തൊഴിലാളി– ജനസംഖ്യാ അനുപാതം 52.2 ശതമാനമാണ്‌. കഴിഞ്ഞ വർഷം ഇത് 52.8 ശതമാനമായിരുന്നു. നഗരങ്ങളിൽ 46.8 ശതമാനവും ഗ്രാമങ്ങളിൽ 54.9 ശതമാനവുമാണ്‌ ഈ അനുപാതം. രാജ്യത്തെ തൊഴിൽ- സാമ്പത്തിക മേഖലകളിലെ വലിയ അസമത്വങ്ങളിലേക്കാണ് ഈ പ്രതിസന്ധികൾ വിരൽ ചൂണ്ടുന്നത്.The post തൊഴിലില്ലാത്തവർ പെരുകുന്ന മോദിക്കാലം; രാജ്യത്ത് തൊഴിലില്ലായ്മ നിരക്കിൽ വർധന appeared first on Kairali News | Kairali News Live.