മന്ത്രിസഭ രൂപീകരണത്തിനു മുമ്പേ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം; ആഭ്യന്തരവകുപ്പിനായി വാശിപിടിച്ച് രമേശ് ചെന്നിത്തല, സ്പീക്കര്‍ പദവി നിര്‍ദ്ദേശം തള്ളി

Wait 5 sec.

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പോരിനുശേഷവും കോൺഗ്രസിൽ തമ്മിലടി തുടരുന്നു. മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ രമേശ് ചെന്നിത്തല ഇപ്പോൾ ആഭ്യന്തരവകുപ്പ് വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടക്കുമെന്ന വാർത്തകൾ പുറത്തുവന്നിരിക്കെ കോൺഗ്രസ് നേതൃത്വത്തിൽ സമ്മർദ്ദം ശക്തമാക്കുകയാണ് ചെന്നിത്തല.ആഭ്യന്തരമന്ത്രി സ്ഥാനത്തിനായുള്ള നിലപാടിൽ മാറ്റം വരുത്താൻ ചെന്നിത്തല ഇതുവരെ തയ്യാറായിട്ടില്ല. വിഷയത്തിൽ കോൺഗ്രസിനകത്ത് ചർച്ചകൾ തുടരുകയാണ്. സ്പീക്കർ പദവി നൽകാമെന്ന നിർദ്ദേശം ചെന്നിത്തല തള്ളി. ഈ നിർദ്ദേശം സ്വീകരിക്കാൻ അദ്ദേഹം കൂട്ടാക്കിയിട്ടില്ല. ഒത്തുതീർപ്പിനു മുതിർന്ന നേതാക്കളുടെ സമ്മർദ്ദമുണ്ട്. എ.കെ. ആന്റണി ചെന്നിത്തലയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. മന്ത്രിസഭയിൽ ചെന്നിത്തലയെ ഉൾപ്പെടുത്തി മുന്നോട്ടുപോവണമെന്നാണ് ആന്റണി ആവശ്യപ്പെട്ടത്. എന്നാൽ ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പ് നൽകണമോ എന്ന കാര്യത്തിൽ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടാണ് നിർണായകം.Also read: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച സംഭവം; മരിച്ച യുവതിയുടെ പോസ്റ്റ്മോ‍‍ർട്ടം ഇന്ന്രണ്ടിടങ്ങളിൽ അധികാരം കേന്ദ്രീകരിക്കുന്നതിനോട് വി.ഡി. സതീശന് താൽപര്യമില്ല. അതിനാൽ ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പ് കിട്ടാൻ സാധ്യതയില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ. അതേസമയം രമേശ് ചെന്നിത്തലയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന നിലപാടാണ് കോൺഗ്രസ് ഹൈക്കമാൻഡിന്. എന്നാൽ വി.ഡി. സതീശൻ കടുംപിടിത്തം തുടർന്നാൽ ഹൈക്കമാൻഡിന് മുട്ടുമടക്കേണ്ടി വരും. ഇതോടെ ആഭ്യന്തരമന്ത്രിയെന്ന മോഹം ചെന്നിത്തലയ്ക്ക് മുമ്പിൽ അസ്മതിക്കുകയും ചെയ്യും.The post മന്ത്രിസഭ രൂപീകരണത്തിനു മുമ്പേ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം; ആഭ്യന്തരവകുപ്പിനായി വാശിപിടിച്ച് രമേശ് ചെന്നിത്തല, സ്പീക്കര്‍ പദവി നിര്‍ദ്ദേശം തള്ളി appeared first on Kairali News | Kairali News Live.