മണിപ്പൂരിൽ വീണ്ടും അശാന്തി പടരുന്നു. ക്രൈസ്തവ സഭാനേതാക്കളുടെ കൊലപാതകത്തെ തുടർന്ന് മലയോര മേഖല സംഘർഷ ഭരിതമാവുകയാണ്. സിങ്ജാമേയ് ബസാറിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരു സാധാരണക്കാരൻ കൂടി കൊല്ലപ്പെട്ടു . കുക്കി സംഘടനകൾ കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് ദേശീയ പാത-2 അടക്കം പൂർണ്ണമായി ഉപരോധിച്ചതോടെ പ്രദേശത്ത് ഗതാഗതവും ജനജീവിതവും പൂർണ്ണമായി സ്തംഭിച്ചിരിക്കുകയാണ്.അതേസമയം കുക്കി-നാഗ വിഭാഗങ്ങളിൽ നിന്നായി അക്രമികൾ തടവിലാക്കിയ 28 തടവുകാരെ സംയുക്ത സുരക്ഷാസേന മോചിപ്പിച്ചു. 14-ലധികം ആളുകൾ ഇപ്പോഴും തടവിലാണെന്ന് ഗോത്ര സംഘടനകൾ വ്യക്തമാക്കുന്നു. മണിപ്പൂർ കലാപത്തിൽ ഇതുവരെ 260-ലധികം ജീവനുകൾ നഷ്ടപ്പെടുകയും 60,000-ത്തിലധികം ആളുകൾ പലായനം ചെയ്യേണ്ടി വരികയും ചെയ്തുവെന്നാണ് കണക്ക് .ALSO READ; തിരുവനന്തപുരം വികാസ്ഭവൻ പൊലീസ് സ്റ്റേഷനിൽ പൊലീസുകാർ തമ്മിൽ കത്തിക്കുത്ത്അതേസമയം മണിപ്പൂർ കലാപത്തെ കുറിച്ച് അന്വേഷിക്കുന്ന മുൻ സുപ്രീം കോടതി ജഡ്ജി ബൽബീർ സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2026 നവംബർ 20 വരെ കാലാവധി നീട്ടി നൽകിയിട്ടുണ്ട്.The post മണിപ്പൂരിൽ വീണ്ടും അശാന്തി പടരുന്നു; സംസ്ഥാനത്ത് വീണ്ടും പ്രതിഷേധം appeared first on Kairali News | Kairali News Live.