വയനാട് ടൗണ്‍ഷിപ്പിൽ ലഭിച്ച വീട്ടിൽ ആദ്യ താമസക്കാരായി വിജയനും കുടുംബവും. ആദ്യഘട്ടത്തിൽ വീടു ലഭിച്ച വിജയനും കുടുംബത്തിൻ്റെയും ഗൃഹപ്രവേശം നടന്നു. മുണ്ടക്കൈ ദുരന്തബാധിതർക്കായി കൽപ്പറ്റയിൽ സർക്കാർ നിർമ്മിച്ച ടൗൺഷിപ്പിൽ ആദ്യ കുടുംബമാണ് ഇന്ന് താമസം ആരംഭിക്കുന്നത്. ചൂരൽമല സ്കൂൾ റോഡ് സ്വദേശിയായ വിജനും കുടുംബവുമാണ് ഈ പുതിയ ഭവനത്തിലേക്ക് മാറുന്ന ആദ്യ താമസക്കാർ.കൽപറ്റയിലെ സർക്കാർ ടൗൺഷിപ്പിലെ ഒന്നാം സോണിലെ ഡി ക്ലസ്റ്ററിലുള്ള 78-ാം നമ്പർ വീട്ടിലാണ് ഇവർ താമസിക്കുക. 2024 ജൂലൈ 30-ന്റെ രാത്രിയിൽ സംഭവിച്ച ദുരന്തത്തിൽ ജീവിതം തകർന്നവർക്ക് ഒരു പുതിയ അധ്യായമായാണ് ഈ ടൗൺഷിപ്പ് ഒരുക്കിയിരിക്കുന്നത്.ALSO READ: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് തോമസ് ഉണ്ണിയാടാൻ മന്ത്രിയാകാൻ സാധ്യതയില്ലെന്ന് സൂചന; മോൻ ജോസഫ് പരിഗണനയിൽഇന്ന് രാവിലെ 10:30-ന് നടന്ന പാലുകാച്ചൽ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ആദ്യഘട്ടത്തിൽ ആകെ 178 കുടുംബങ്ങൾക്കാണ് വീടുകൾ കൈമാറുന്നത്. ഇതിൽ 159 വീടുകൾ ഇതിനോടകം കൈമാറിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ ബാക്കിയുള്ള കുടുംബങ്ങളും ടൗൺഷിപ്പിലേക്ക് താമസം മാറിത്തുടങ്ങും.The post വയനാട് ടൗണ്ഷിപ്പിൽ ഗൃഹപ്രവേശം; ആദ്യ താമസക്കാരായി വിജയനും കുടുംബവും appeared first on Kairali News | Kairali News Live.