ഹോര്‍മൂസില്‍ അതിക്രമം തുടര്‍ന്ന് യുഎസ്; നാല് കപ്പലുകള്‍ തകര്‍ത്തു

Wait 5 sec.

പശ്ചിമേഷ്യയില്‍ അശാന്തി സൃഷ്ടിക്കല്‍ തുടര്‍ന്ന് അമേരിക്ക. ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഹോര്‍മൂസ് കടലിടുക്കില്‍ അതിക്രമം തുടരുകയാണ് യുഎസ്. ഇറാനിലേക്കുള്ള 78 കപ്പലുകള്‍ തിരിച്ചയച്ച അമേരിക്കന്‍ സൈന്യം നാലെണ്ണം തകര്‍ക്കുകയും ചെയ്തു. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.ആഗോള തലത്തിലെ തന്ത്രപ്രധാനമായ കടല്‍ പാതയാണ് ഇറാന്‍ സമുദ്രാതിര്‍ത്തിയിലെ ഹോര്‍മൂസ് കടലിടുക്ക്. എണ്ണയും വാതകവും വിതരണം ചെയ്യുന്ന ചരക്കുകപ്പലുകള്‍ കടന്നുപോകുന്ന സുപ്രധാനമായ പാതയാണിത്. ഇറാനെതിരായ യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഹോര്‍മൂസില്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. സൈനിക, സാമ്പത്തിക താല്‍പര്യങ്ങള്‍ ലക്ഷ്യമിട്ടാണ് അമേരിക്കയുടെ ഈ നീക്കം. ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാനാണ് ഉപരോധങ്ങളിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്.Also read:ഫോട്ടോയെടുക്കുന്നതിനിടെ ‘സുഷിയിൽ’ നിന്ന് ഇറങ്ങി വന്നത് ‘ജീവനുള്ള വിര’; മാപ്പ് പറഞ്ഞ് റെസ്റ്റോറന്റ് അധികൃതർയുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാന്‍ ഇറാന്‍ തയ്യാറല്ല. ലോക പൊലീസ് ചമയുന്ന അമേരിക്ക ഹോര്‍മൂസിലും തങ്ങളുടെ ആധിപത്യം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ അമേരിക്കയുടെ ഈ നീക്കത്തെ നഖശിഖാന്തം എതിര്‍ക്കുകയാണ് ഇറാന്‍.അമേരിക്കയുമായി കരാറില്‍ ഒപ്പുവെയ്ക്കണമെന്നും ഇല്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നുമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കുന്നത്. എന്നാല്‍ ഈ ഭീഷണിക്ക് മുമ്പില്‍ മുട്ടുമടക്കാന്‍ ഇറാന്‍ തയ്യാറല്ല. ഇറാന്‍ യുദ്ധം കനത്ത സാമ്പത്തിക നഷ്ടമാണ് അമേരിക്കയ്ക്ക് വരുത്തിവെച്ചത്. ഇതിനെതിരെ അമേരിക്കയില്‍ ട്രംപിനെതിരെ ജനരോഷവും ശക്തമായി നിലനില്‍ക്കുന്നുണ്ട്.The post ഹോര്‍മൂസില്‍ അതിക്രമം തുടര്‍ന്ന് യുഎസ്; നാല് കപ്പലുകള്‍ തകര്‍ത്തു appeared first on Kairali News | Kairali News Live.