സ്വാദിഷ്ടമായ കേക്ക് ഉണ്ടാക്കാം; ഓവനും മുട്ടയും ഇല്ലാതെ: 15 മിനിറ്റിനുള്ളിൽ ചോക്ലേറ്റ് തവകേക്ക്

Wait 5 sec.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് കേക്ക്. പക്ഷേ ഓവൻ ഇല്ല, മുട്ട വാങ്ങാൻ മറന്നു എന്ന് വിചാരിച്ച് ഇനി വിഷമിക്കേണ്ട. നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ കൊണ്ട്, വെറും 15 മിനിറ്റിൽ എല്ലാവർക്കും ഇഷ്ടമാകുന്ന സ്വാദിഷ്ടമായ കേക്ക് ഉണ്ടാക്കിയാലോ.ചേരുവകൾപർപ്പസ് മാവ് -1കപ്പ്പൊടിച്ച പഞ്ചസാര -ആവശ്യത്തിന്കപ്പ് കൊക്കോ പൗഡർ- -ആവശ്യത്തിന്ബേക്കിംഗ് പൗഡർ - 1 ടീസ്പൂൺബേക്കിംഗ് സോഡ - ആവശ്യത്തിന്ചൂട് പാൽ-1 കപ്പ്വിനാഗിരി/ നാരങ്ങ നീര് -2 ടേബിൾസ്പൂൺഎണ്ണ -3 ടേബിൾസ്പൂൺവാനില എക്സ്ട്രാക്റ്റ് - 1 ടീസ്പൂൺതയ്യാറാക്കുന്ന വിധംആദ്യം ഒരു പാത്രത്തിൽ ചൂടുള്ള പാലും വിനാഗിരിയും ചേർത്ത് 2 മിനിറ്റ് മാറ്റിവച്ച് ബട്ടർമിൽക്ക് തയ്യാറാക്കുക. അതിലേക്ക് എണ്ണയും വാനില എക്സ്ട്രാക്റ്റും ചേർത്ത് നന്നായി ഇളക്കിവയ്ക്കണം. മറ്റൊരു പാത്രത്തിൽ മൈദ, പഞ്ചസാര, കൊക്കോ പൗഡർ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ എന്നിവ അരിച്ചെടുത്ത ശേഷം, തയ്യാറാക്കി വച്ച ബട്ടർമിൽക്ക് മിശ്രിതത്തിലേക്ക് ചേർത്ത് ബാറ്റർ ആക്കുക.Also Read: കാബേജ് വെള്ളത്തിലാണോ കഴുകുന്നത്? പ്രാണികളെ അകറ്റാൻ എളുപ്പവഴിഈ സമയത്ത് കൂടുതൽ ഇളക്കാതിരിക്കാൻ ശ്രദ്ധിക്കണം. ശേഷം കേക്ക് പാനിന്റെ ഉള്ളിൽ എണ്ണയോ വെണ്ണയോ പുരട്ടി ബാറ്റർ ഒഴിച്ച്, രണ്ടുതവണ മെല്ലെ തട്ടി വായുകുമിളകൾ കളയുക.ഗ്യാസ് സ്റ്റൗവിൽ കട്ടിയുള്ള ഒരു തവ വെയ്ക്കുക തീ ഏറ്റവും കുറച്ച് വെച്ച് അതിനുമുകളിൽ കേക്ക് പാൻ വയ്ക്കുക. പാൻ ഒരു ലിഡ് കൊണ്ട് നന്നായി മൂടണം. ലിഡിൽ ദ്വാരമുണ്ടെങ്കിൽ ഫോയിൽ കൊണ്ട് അടച്ച് നീരാവി പുറത്തുപോകാതെ നോക്കണം. കേക്ക് വെന്തോ എന്ന് അറിയാൻ ഒരു ടൂത്ത്പിക്ക് നടുവിൽ കുത്തി നോക്കുക. മിശ്രിതം ഒട്ടിപ്പിടിക്കാതെ വരുന്നെങ്കിൽ കേക്ക് വെന്തു എന്ന് മനസ്സിലാക്കാം. ശേഷം തീ ഓഫ് ചെയ്ത് താഴെയിറക്കി വച്ച് നന്നായി തണുത്തതിന് ശേഷം മാത്രം കട്ട് ചെയ്ത് ഉപയോഗിക്കുക.The post സ്വാദിഷ്ടമായ കേക്ക് ഉണ്ടാക്കാം; ഓവനും മുട്ടയും ഇല്ലാതെ: 15 മിനിറ്റിനുള്ളിൽ ചോക്ലേറ്റ് തവകേക്ക് appeared first on Kairali News | Kairali News Live.