സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ആണോ പ്ലാൻ ? ഈ കാര്യങ്ങൾ അറിഞ്ഞില്ലേൽ പണി കിട്ടും

Wait 5 sec.

ഒരു കാർ വാങ്ങിക്കുക എന്ന് പറയുന്നത് പലരുടെയും ആഗ്രഹമാണ്. എന്നാൽ പുതിയ ഒരെണ്ണം വാങ്ങാനായുള്ള സാമ്പത്തികം ഇല്ലാത്തവർ സെക്കൻഡ് ഹാൻഡ് കാർ ആയിരിക്കും വാങ്ങാറുള്ളത്. പ്രധാന മോഡലുകളുടെയെല്ലാം സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. അതുപോലെ തന്നെ യൂസ്ഡ് കാർ വിപണിയും സജീവമാണ്.പണം മുഴുവനും ഒന്നിച്ച് നൽകാൻ കഴിയാത്തവർക്ക് ലോണായി പണം എടുക്കേണ്ടി വരും. യൂസ്ഡ് കാറുകൾക്കുള്ള ലോണിന് അതിന്റേതായ നിബന്ധനകളും പലിശ നിരക്കുകളും യോഗ്യതാ മാനദണ്ഡങ്ങളും ഉണ്ട്. അതുകൊണ്ട് അവ എന്തൊക്കെ ആണെന്ന് നോക്കിയാലോ ?ക്രെഡിറ്റ് സ്‌കോറും പലിശയുംലോൺ യോഗ്യതയും കുറഞ്ഞ പലിശ നിരക്കും നിശ്ചയിക്കുന്നതിൽ സിബിൽ സ്‌കോർ വലിയ പങ്ക് വഹിക്കുന്നു. പുതിയ കാറുകളെ അപേക്ഷിച്ച് യൂസ്ഡ് കാർ ലോണുകൾക്ക് പലിശ നിരക്ക് കൂടുതലായിരിക്കാൻ സാധ്യതയുണ്ട്. അതിനാൽ വിവിധ ബാങ്കുകളിലെയും എൻബിഎഫ്‌സികളിലെയും നിരക്കുകൾ താരതമ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്.ലോൺ കാലാവധിയും ഡൗൺ പേയ്‌മെന്റുംയൂസ്ഡ് കാർ ലോണുകളുടെ കാലാവധി താരതമ്യേന കുറവായിരിക്കും. കാലാവധി കൂട്ടുന്നത് മാസ അടവ് (EMI) കുറയ്ക്കുമെങ്കിലും അടയ്ക്കേണ്ടി വരുന്ന ആകെ പലിശ വർദ്ധിപ്പിക്കും. അതിനാൽ വലിയൊരു തുക ഡൗൺ പേയ്‌മെന്റായി നൽകുന്നത് ലോൺ ബാധ്യത കുറയ്ക്കാൻ സഹായിക്കും. സാധാരണയായി വാഹന വിലയുടെ 70-90 ശതമാനം വരെയാണ് ബാങ്കുകൾ ലോണായി നൽകുന്നത്.ALSO READ: വാഹനങ്ങൾ സഡൻ ബ്രേക്ക് ഇടാറുണ്ടോ? മഴക്കാലത്തെ ചില ശീലങ്ങൾ ഒഴിവാക്കണംവാഹനത്തിന്റെ പഴക്കം8 മുതൽ 10 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് ലോൺ ലഭിക്കാൻ പ്രയാസമായിരിക്കും. 15 വർഷത്തെ രജിസ്‌ട്രേഷൻ കാലാവധി കൂടി കണക്കിലെടുത്താണ് ബാങ്കുകൾ ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.അധിക ചാർജുകൾലോൺ തുകയുടെ 1 മുതൽ 3 ശതമാനം വരെ പ്രൊസസിങ് ഫീസായി ഈടാക്കാം. കൂടാതെ ലോൺ നേരത്തെ അടച്ചു തീർക്കുകയാണെങ്കിൽ ഫോർക്ലോഷർ ചാർജുകൾ ഉണ്ടോ എന്നും പരിശോധിക്കണം.തിരിച്ചടവ് ശേഷിമാസ അടവ് നിങ്ങളുടെ വരുമാനത്തിന്റെ 40 ശതമാനത്തിൽ താഴെയാണെന്ന് ഉറപ്പുവരുത്തുക. തിരിച്ചടവ് മുടങ്ങാതിരിക്കാൻ ഇഎംഐ കാൽക്കുലേറ്ററുകൾ ഉപയോഗിച്ച് മുൻകൂട്ടി പ്ലാൻ ചെയ്യുന്നത് ഉചിതമായിരിക്കും.ശരിയായ രേഖകൾ (തിരിച്ചറിയൽ രേഖ, വരുമാന സർട്ടിഫിക്കറ്റ്, കാറിന്റെ രേഖകൾ) കയ്യിലുണ്ടെന്ന് ഉറപ്പാക്കുന്നത് ലോൺ നടപടികൾ വേഗത്തിലാക്കും. ചില ബാങ്കുകൾ നിലവിലുള്ള ഉപഭോക്താക്കൾക്കായി പ്രീ-അപ്രൂവ്ഡ് ലോണുകളും പ്രത്യേക ഉത്സവകാല ഓഫറുകളും നൽകാറുണ്ട്, ഇത് പലിശ ലാഭിക്കാൻ സഹായിക്കും.The post സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ആണോ പ്ലാൻ ? ഈ കാര്യങ്ങൾ അറിഞ്ഞില്ലേൽ പണി കിട്ടും appeared first on Kairali News | Kairali News Live.