ബലിപെരുന്നാളിനായി പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങളില്‍ അവശ്യവസ്തുക്കള്‍ എത്തിച്ച് ലുലു

Wait 5 sec.

അബുദാബി |  വലിയപെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി ജിസിസിയിലേക്ക് അവശ്യവസ്തുക്കളുടെ സുഗമമായ ലഭ്യത ഉറപ്പാക്കി ലുലു. പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങളിലാണ് ഇറച്ചി ഉള്‍പ്പടെ എത്തിക്കുന്നത്. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങി ലോകത്തെ വിവിധയിടങ്ങളില്‍ നിന്നടക്കം ഏറ്റവും മികച്ച മാംസോത്പന്നങ്ങളാണ് ലുലു ലഭ്യമാക്കുന്നത്. ബലിപെരുന്നാളിനായി 3500 ടണ്ണിലേറെ ഇറച്ചിയാണ് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ലുലു എത്തിക്കുന്നത്. മികച്ച ഗുണമേന്മയുള്ള ഫ്രഷ് ഉത്പന്നങ്ങളാണ് മിതമായ നിരക്കില്‍ ലഭ്യമാക്കുന്നത്. പ്രീമിയം മട്ടണ്‍, ബീഫ്, പോള്‍ട്ടറി, ബേബി ക്യാമല്‍ ഉള്‍പ്പടെ ലഭ്യമാക്കിയിട്ടുണ്ട്.കൂടാതെ, സ്‌പെഷ്യല്‍ ഖുര്‍ബാനി ഓഫറുകളും ഉറപ്പാക്കിയിട്ടുണ്ട്. മെയ് 21 വരെ ഉപഭോക്താകള്‍ക്ക് ഓര്‍ഡറുകള്‍ ബുക്ക് ചെയ്യാം. ഇതിന് പുറമേ, ഹോം അപ്ലെയന്‍സ്, ഇലക്ട്രോണിക്‌സ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയ്ക്കും മികച്ച ഓഫറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഫാഷന്‍ അക്‌സസറീസ്, ഫൂട്ട് വെയ്ര്‍, ലേഡീസ് ബാഗ്, ബേബി അക്‌സസറീസ് തുടങ്ങിയവ്യ്ക്ക് 200 ദിര്‍ഹം വരെ ഷോപ്പ് ചെയ്യുന്നവര്‍ക്കായി ഹാഫ് പേ ബാക്ക് ഓഫറും ലഭ്യമാക്കിയിട്ടുണ്ട്. വിവിധതരം ചോക്ലേറ്റുകള്‍, ഗിഫ്റ്റ് ഐറ്റങ്ങള്‍ക്കും മികച്ച ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്കും ആകര്‍ഷകമായ ഓഫറുകളുണ്ട്.