പത്തനംതിട്ട | പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 25 വര്‍ഷവും ആറുമാസവും കഠിന തടവും 1,11,000 രൂപ പിഴയും വിധിച്ച് പോക്സോ കോടതി. കോന്നി കോട്ടയം ഏഴുമണ്‍ രാജേഷ് ഭവനില്‍ രാജീവ്(32) നെയാണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത് ടി ശിക്ഷിച്ചത്.2025ല്‍ കാലയളവില്‍ 13 വയസ്സുകാരി ആയ അതിജീവിതയെ പ്രണയം നടിച്ച് പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കോന്നി എസ് എച്ച് ഒ ബി രാജഗോപാല്‍ ആണ് കേസില്‍ അന്വേഷണം നടത്തി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. റോഷന്‍ തോമസ് ഹാജരായി. എസ് ഐ ഹസീന കോടതി നടപടികളില്‍ സഹായിയായി.