രാജ്യത്ത് ഊർജ പ്രതിസന്ധി അതിരൂക്ഷമാകുന്നതിനിടെ വീണ്ടും മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ യുദ്ധം ഇനിയും നീണ്ടുപോയാൽ ലോകത്തെ വലിയൊരു വിഭാഗം ജനങ്ങളും കടുത്ത ദരിദ്രത്തിൻ്റെ പിടിയിൽ ആകുമെന്ന് നരേന്ദ്ര മോദി.നെതർലൻഡിൽ വെച്ചാണ് മോദിയുടെ മുന്നറിയിപ്പ്.അതെ സമയം പ്രധാനമന്ത്രിക്കെതിരെ വിമർശനവും ശക്തമാകുന്നുണ്ട്. വിദേശയാത്രകൾ ഒഴിവാക്കണമെന്ന് നിർദേശം നൽകി വിദേശരാജ്യങ്ങളിൽ പോയി ഇത്തരം മുന്നറിയിപ്പുകൾ നൽകുന്നതിൽ ആണ് വിമർശനം. മോദിയുടെ വിദേശയാത്രയെ ചോദ്യം ചെയ്തു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.അതെ സമയം ഇന്ധനത്തിനും, പാചക വാതകത്തിനും വില വർധിച്ചതോടെ രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നത് സാധാരണക്കാരൻ്റെ കീശ കാലിയാക്കുകയാണ്. യുദ്ധം തുടർന്നാൽ ഇനിയും ഇന്ധന വില വർദ്ധിക്കുന്ന ആശങ്കയിൽ ആണ് ജനങ്ങൾ.Also Read: കാസർകോഡ് ജില്ലയ്ക്ക് മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യം നൽകണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻഏതാനും ദിവസങ്ങൾ മുൻപാണ് പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് എന്ന സൂചന പ്രധാനമന്ത്രി നൽകിയത്. ഇറാൻ സംഘർഷത്തിൽ നിന്നും ആഗോള ഊർജ്ജ വിപണികളിലെ ചാഞ്ചാട്ടത്തിൽ നിന്നും ഉയർന്നുവരുന്ന സാമ്പത്തിക വെല്ലുവിളികൾക്ക് സർക്കാർ തയ്യാറെടുക്കുകയാണെന്നതിന്റെ സൂചനയായാണ് പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ കാണപ്പെടുന്നത്.The post ഊർജ പ്രതിസന്ധി അതിരൂക്ഷം; വീണ്ടും മുന്നറിയിപ്പുമായി മോദി appeared first on Kairali News | Kairali News Live.