കാബേജ് വെള്ളത്തിലാണോ കഴുകുന്നത്? പ്രാണികളെ അകറ്റാൻ എളുപ്പവഴി

Wait 5 sec.

നിറയെ പോഷകഗുണങ്ങളുള്ള പച്ചക്കറിയാണ് കാബേജ്. ദഹനത്തെ സുഗമമാക്കാൻ കാബേജ് സഹായിക്കുന്നുണ്ട്. വിറ്റാമിൻ സി, കെ, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവയും കാബേജിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ കാൻസറിനെ തടയാൻ കഴിയുന്ന ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. അതിനാൽതന്നെ കാബേജ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. കാബേജ് കൃത്യമായി വൃത്തിയാക്കിയതിനുശേഷം മാത്രമേ വിഭവങ്ങൾ തയ്യാറാക്കാനായി ഉപയോഗിക്കാവൂ.പലപ്പോഴും കാബേജിന്റെ പാളികൾക്കിടയിൽ പ്രാണികളോ അവയുടെ മുട്ടകളോ കാബേജിന്റെ മറഞ്ഞിരിക്കും. അവ എളുപ്പത്തിൽ കണ്ടെത്തുവാൻ പ്രയാസമായിരിക്കും. കാബേജിൽ പുഴു ഉണ്ടോയെന്ന് എളുപ്പത്തിൽ മനസിലാക്കിയാലോ. അതിനായി ചെയ്യേണ്ടത്.കാബേജിന്റെ ഓരോ പാളിയും തുറക്കുക. പുഴുക്കൾ പലപ്പോഴും പാളികളിലും തണ്ടിനടുത്തും കാണപ്പെടുന്നുണ്ട്, കാബേജ് ഇലകളിൽ ദ്വാരങ്ങളോ കടിച്ച അരികുകളോ കറുത്ത പാടുകളോ കണ്ടാൽ കാബേജിൽ പ്രാണികൾ ഉണ്ടാകാമെന്ന് മനസിലാക്കുക, കാബേജ് ഇലകൾ വെളിച്ചത്തിൽ അടുക്കി വയ്ക്കുക. പ്രാണികളെയും അവയുടെ മുട്ടകളെയും എളുപ്പത്തിൽ കാണാൻ കഴിയും തുടങ്ങിയ മാർഗങ്ങളിലൂടെ കാബേജിലുള്ള പ്രാണികളെ കണ്ടെത്താവുന്നതാണ്.also read:കല്ലുപ്പാണോ പൊടിയുപ്പാണോ ഉപയോഗിക്കുന്നത്, ഉറപ്പായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾകാബേജിലെ പ്രാണികളെ അകറ്റാൻനാരങ്ങ, ബേക്കിംഗ് സോഡ, വെള്ളം എന്നിവയുടെ ലായനി ഉപയോഗിച്ച് കാബേജ് വൃത്തിയാക്കിയാൽ അവയിലുള്ള പ്രാണികളെ നീക്കം ചെയ്യാൻ സാധിക്കും. അതിനായി ഒരു ടീസ്പൂൺ നാരങ്ങ നീര്, രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡ, ഒരു കപ്പ് വെള്ളം എന്നിവ ചേർത്ത് ഒരു ലായനി തയ്യാറാക്കുക. ഈ ലായനി ഒരു സ്പ്രേ കുപ്പിയിൽ സൂക്ഷിക്കുക. ഈ ലായനി കാബേജിൽ തളിക്കുക. തുടർന്ന്, 5 മുതൽ 10 മിനിറ്റ് വരെ കാബേജ് അനക്കാതെ വയ്ക്കുക. ഇത് പ്രാണികളെ അകറ്റാൻ സഹായിക്കും. അതിനുശേഷം, കാബേജ് ശുദ്ധമായ വെള്ളത്തിൽ കഴുകിയെടുക്കുക.The post കാബേജ് വെള്ളത്തിലാണോ കഴുകുന്നത്? പ്രാണികളെ അകറ്റാൻ എളുപ്പവഴി appeared first on Kairali News | Kairali News Live.