ഹൈദരാബാദ് | പതിനേഴുകാരി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകന്‍ ബണ്ടി സായ് ബഗീരഥ് അറസ്റ്റില്‍. കേന്ദ്ര ആഭ്യന്തരസഹമന്ത്രിയും ബിജെപി എംപിയുമാണ് സഞ്ജയ് കുമാര്‍.കേസില്‍ തെലങ്കാന ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. പിന്നാലെ ബഗീരഥ് പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഹൈദരാബാദ് പോലീസ് കമ്മിഷണര്‍ രമേഷ് റെഡ്ഡി അറിയിച്ചു. തുടര്‍ന്ന് ഇയാളെ പേട്ട് ബഷീറാബാദ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചോദ്യംചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.പതിനേഴുകാരിയുടെ അമ്മയുടെ പരാതിയില്‍ മേയ് എട്ടിനാണ് 25 കാരനായ ബഗീരഥിനെതിരേ പോക്സോ പ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തത്. 2025 ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങള്‍ക്കിടെയില്‍ ബഗീരഥ്, പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് പരാതി.അതേസമയം, മകന്റെ അറസ്റ്റിന് പിന്നാലെ സഞ്ജയ് കുമാറിന്റെ പ്രസ്താവന പുറത്തെത്തിയിട്ടുണ്ട്. അതേ സമയം ബഗീരഥ് അറസ്റ്റ് ചെയ്യപ്പെട്ടതല്ലെന്നും ചോദ്യംചെയ്യലിന് സ്വമേധയാ ഹാജരാവുകയുമായിരുന്നെന്നും കേന്ദ്രമന്ത്രി സഞ്ജയ് കുമാര്‍ അവകാശപ്പെട്ടു