തിരുവനന്തപുരം | എസ് എസ് എൽ സി പരീക്ഷയിൽ 39,391 വിദ്യാർഥികൾ പരീക്ഷ എഴുതിയ എസ് സി വിഭാഗത്തിൽ 97.82 ശതമാനം പേർ വിജയിച്ചു (871 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്). എസ് ടി വിഭാഗത്തിലെ 7,172 വിദ്യാർഥികളിൽ 97.91 ശതമാനം പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി (56 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്).പ്രൈവറ്റായി പരീക്ഷ എഴുതിയ 251 പേരിൽ 189 പേർ വിജയിച്ചു (75.3 വിജയശതമാനം). ടി എച്ച് എസ് എൽ സി പരീക്ഷയിൽ 2,683 കുട്ടികളിൽ 2,649 പേർ വിജയിച്ച് 98.73 ശതമാനം വിജയം കരസ്ഥമാക്കി. കേരള കലാമണ്ഡലത്തിലെ എ എച്ച് എസ് എൽ സി പരീക്ഷയിൽ 98.64 ശതമാനമാണ് വിജയം. പുനർമൂല്യനിർണയത്തിന് 16 മുതൽ 21 വരെ അപേക്ഷ നൽകാം. പാഠ്യപദ്ധതിയിൽ വരുത്തിയ മാറ്റമാകാം വിജയശതമാനം കുറയാൻ കാരണമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അധികൃതർ പറഞ്ഞു. സേ പരീക്ഷ ജൂൺ ആദ്യവാരം നടക്കും.https://kbpe.kerala.gov.in/, https://resustl.digilocker.gov.in/, https://sslcexam.kerala.gov.in/,https://thslcexam.kerala.gov.in/thslc/,https://sslchiexam.kerala.gov.in/, https://thslchiexam.kerala.gov.in/, https://ahslcexam.kerala.gov.in/, https://resustl.kite.kerala.gov.in, resustl.kerala.gov.in, examresustl.kerala.gov.in, result.kerala.gov.in, https://pareekshabhavan.kerala.gov.in, resustl.digilocker.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD LIVE, SAPHALAM 2025 മൊബൈൽ ആപ്പുകളിലും വാട്‌സ്ആപ്പിലും എസ് എസ് എൽ സി ഫലം ലഭ്യമാക്കിയിട്ടുണ്ട്.സംസ്ഥാന ഐ ടി മിഷന്റെ 9188619958 എന്ന വാട്‌സാപ്പ് നമ്പർ മുഖേനയാണ് ഫലമറിയുക. ഈ നമ്പറിൽ “റിസൽട്ട്’ എന്ന് മെസേജ് അയച്ച ശേഷം രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകിയാൽ ഫലം പി ഡി എഫ് രൂപത്തിൽ ലഭിക്കും. സംസ്ഥാനത്തെ 3,031 കേന്ദ്രങ്ങളിലായി 4,14,290 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്.ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലായി 386 കുട്ടികളും പരീക്ഷയെഴുതി. ഗൾഫ് മേഖലയിൽ ഏഴ് കേന്ദ്രങ്ങളിലായി 633 കുട്ടികൾ രജിസ്റ്റർ ചെയ്‌തെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഇവർക്ക് ഇളവ് അനുവദിച്ചിരുന്നു.Content HighlightsThe Kerala SSLC examination results have been announced, recording high pass percentages of 97.82% for SC category students and 97.91% for ST category students. THSLC and AHSLC examinations registered commendable pass rates of 98.73% and 98.64% respectively, with the SAY exams scheduled for the first week of June. Students can apply for revaluation from May 16 to 21, and the detailed results are accessible via multiple official websites, mobile apps like SAPHALAM, and a dedicated WhatsApp number.