കളിപ്പാട്ട കാറുകൾ ഉരുട്ടി നോക്കി, പിന്നീടത് പൊളിച്ച് നോക്കാത്ത, പൊളിച്ചു നോക്കിയില്ലേൽ തൃപ്തിയാകാത്ത ആരും തന്നെ കുട്ടിക്കാലത്തുണ്ടാകില്ല. “ഈ വാഹനങ്ങളൊക്കെ എങ്ങനെയാണ് ഓടുന്നത്?, “ഇതൊന്ന് അഴിച്ചുനോക്കിയാൽ എങ്ങനെയിരിക്കും?’ ഇത്തരത്തിൽ വാഹനവുമായി ബന്ധപ്പെട്ട “കൗതുകം’ നിറഞ്ഞ ചോദ്യങ്ങൾ ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ മനസ്സിൽ ഉയർന്നിട്ടുണ്ടെങ്കിൽ ഓട്ടോമൊബൈൽ എൻജിനീയറിംഗ് കരിയർ നിങ്ങൾക്കുള്ളതാണ്.വെറുമൊരു മെക്കാനിക്ക് പണിയല്ലേ എന്ന് കരുതി ഈ മേഖലയെ മാറ്റിനിർത്തിയ കാലം കഴിഞ്ഞു. ഇന്ന് ടെക്‌നോളജിയും ഡിസൈനും ഇഴചേർന്ന ഏറ്റവും ഗ്ലാമറസ്സായ കരിയർ ഓപ്ഷനായി ഓട്ടോമൊബൈൽപ്പന, നിർമാണം, എൻജിൻ സാങ്കേതികവിദ്യ, സുരക്ഷ തുടങ്ങിയ മേഖലകൾ പഠിപ്പിക്കുന്ന ശാഖയാണ് ഓട്ടോമൊബൈൽ എൻജിനീയറിംഗ്.പഠനം എങ്ങനെവൊക്കേഷനൽ ഹയർ സെക്കൻഡറി): പത്താം ക്ലാസിന് ശേഷം “ഓട്ടോമൊബൈൽ’ വിഷയമായ ട്രേഡ് തിരഞ്ഞെടുക്കാം. ഇത് പോളിടെക്‌നിക് പ്രവേശനത്തിന് മുൻഗണന നൽകും.പ്ലസ് ടു (സയൻസ്): ബി ടെക് ലക്ഷ്യമിടുന്നവർ ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് എന്നിവ പ്രധാന വിഷയങ്ങളായി പഠിക്കണം.ഡിപ്ലോമ പഠനം: ഓട്ടോമൊബൈൽ എൻജിനീയറിംഗ് (മൂന്ന് വർഷം): കുറഞ്ഞ കാലയളവിൽ ജോലി ആഗ്രഹിക്കുന്നവർക്കും സാങ്കേതിക വശങ്ങളിൽ കൂടുതൽ താത്പര്യമുള്ളവർക്കും അനുയോജ്യം.കേരളത്തിലെ പ്രധാന സർക്കാർ പോളിടെക്‌നിക്കുകളിൽ ഈ കോഴ്‌സ് ലഭ്യമാണ്. പത്താം ക്ലാസ്സ് മാർക്കിന്റെ അടിസ്ഥാനത്തിൽ ഏകജാലകം വഴിയാണ് അഡ്മിഷൻ. ഡിപ്ലോമക്ക് ശേഷം “ലാറ്ററൽ എൻട്രി’ വഴി ബി ടെക് രണ്ടാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനവും നേടാം.ബിരുദ പഠനംഈ മേഖലയിലെ പ്രഫഷനൽ കരിയറിന് ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് ബി ടെക് /ബി ഇകേരളത്തിലെ പ്രധാന സ്ഥാപനങ്ങൾഎസ് സി ടി സി ഇ (തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ കോളജ് ഓഫ് എൻജിനീയറിംഗ്: കേരളത്തിലെ ഓട്ടോമൊബൈൽ എൻജിനീയറിംഗിലെ മുൻനിര സ്ഥാപനം. മറ്റ് പ്രധാന സർക്കാർ കോളജുകൾ (കോളജ് ഓഫ് എൻജിനീയറിംഗ് തിരുവനന്തപുരം, ഗവ.എൻജിനീയറിംഗ് തൃശൂർ): ഇവിടെ മെക്കാനിക്കൽ എൻജിനീയറിംഗ് പഠിച്ച ശേഷം ഓട്ടോമൊബൈൽ മേഖലയിലേക്ക് മാറാവുന്നതാണ്.പ്രവേശനം: കീം എൻട്രൻസ് വഴി.ദേശീയ തലത്തിലെ പ്രധാന സ്ഥാപനങ്ങൾഐ ഐ ടി & എൻ ഐ ടി: മെക്കാനിക്കൽ എൻജിനീയറിംഗ് വഴി പ്രവേശിക്കാം. (പ്രവേശനം: ജെ ഇ ഇ മെയിൻ/അഡ്വാൻസ്ഡ്).എം ഐ ടി (മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി), ചെന്നൈ: ഓട്ടോമൊബൈൽ എൻജിനീയറിംഗിന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ ഒന്ന്.പി എസ് ജി കോളജ് ഓഫ് ടെക്‌നോളജി, കോയമ്പത്തൂർ. ഇവ കൂടാതെ കേരളത്തിലും പുറത്തും പ്രശസ്തമായ നിരവധി സ്വകാര്യ കോളജുകളിലും കോഴ്സുകൾ ലഭ്യമാണ്.ഡിസൈൻ പഠനംവാഹനങ്ങളുടെ ലുക്കും ആകൃതിയും തീരുമാനിക്കുന്ന മേഖലയാണിത്. ഇതിന് എൻജിനീയറിംഗിനൊപ്പം ചിത്രരചനയിലും ഭാവനയിലും മികവ് വേണം.എൻ ഐ ഡി (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ), അഹമ്മദാബാദ്: ട്രാൻസ്പോർട്ടേഷൻ ആൻഡ് ഓട്ടോമൊബൈൽ ഡിസൈൻ (ബി ഡെസ് ആൻഡ് എം ഡെസ്).ഐ ഐ ടി ബോംബെ ആൻഡ് ഐ ഐ ടി ഗുവാഹത്തി: ഇവിടുത്തെ ഐ ഡി സി (ഇൻഡസ്ട്രിയൽ ഡിസൈൻ സെന്റർ) മികച്ച കോഴ്‌സുകൾ നൽകുന്നു.പ്രവേശനം: യു സി ഇ ഇ ഡി (ഡിഗ്രിക്ക്), സി ഇ ഇ ഡി (പി ജിക്ക്).വിദേശ പഠനംഓട്ടോമൊബൈൽ രംഗത്ത് ഉന്നത പഠനത്തിന് ഏറ്റവും അനുയോജ്യമായ രാജ്യങ്ങളിലൊന്ന് ജർമനിയാണ്. അവിടെ ട്യൂഷൻ ഫീസില്ലാതെ തന്നെ മികച്ച സർവകലാശാലകളിൽ പഠിക്കാൻ അവസരമുണ്ട്. ഇറ്റലി, യു കെ എന്നിവയും ഡിസൈൻ ബിരുദാനന്തര പഠനത്തിന് മികച്ചതാണ്.സോഫ്റ്റ്‌വെയർ അറിവ്: എൻജിനീയറിംഗ് പഠനത്തോടൊപ്പം ഓട്ടോകാഡ്, സി സി എ ടി ഐ എ, സോളിഡ് വർക്സ്, എ എൻ എസ് വൈ എസ് തുടങ്ങിയ സോഫ്‌റ്റുവെയറുകൾ പഠിക്കുന്നത് ഡിസൈൻ മേഖലയിൽ നിർബന്ധമാണ്.അഭിരുചി തിരിച്ചറിയുക: വാഹന മെക്കാനിസമാണ് താത്പര്യമെങ്കിൽ ബി ടെക്/ഡിപ്ലോമയാണ് വഴി. അതല്ല, വാഹനങ്ങളുടെ രൂപകൽപ്പനയിലാണ് കമ്പമെങ്കിൽ ഡിസൈൻ കോഴ്‌സുകൾ (എൻ ഐ ഡി/ഐ ഐ ടി) തിരഞ്ഞെടുക്കുക. പഠനകാലത്ത് ഇ വി സാങ്കേതികവിദ്യ, ബാറ്ററി മാനേജ്മെന്റ് സിസ്റ്റം എന്നിവയിൽ സർട്ടിഫിക്കേഷൻ കോഴ്‌സുകൾ ചെയ്യുന്നത് വലിയ സാധ്യതകൾ തുറക്കും.എവിടെയൊക്കെ ജോലി ലഭിക്കുംഈ കോഴ്‌സ് കഴിഞ്ഞിറങ്ങുന്നവർക്ക് മുന്നിൽ അവസരങ്ങളുടെ വലിയൊരു ലോകമുണ്ട്.മാനുഫാക്ചറിംഗ് യൂനിറ്റുകൾ: ടാറ്റ, മഹീന്ദ്ര, മാരുതി സുസുക്കി തുടങ്ങി പ്രമുഖ കമ്പനികളിൽ പ്രൊഡക്‌ഷൻ എൻജിനീയറായി ജോലി ചെയ്യാം. സർവീസ് ആൻഡ് മെയിന്റനൻസ്: ഡീലർഷിപ്പുകളിലും വലിയ സർവീസ് സെന്ററുകളിലും വർക്‌ഷോപ്പ് മാനേജർ, സർവീസ് കൺസൾട്ടന്റ് തസ്തികകൾ. ആർ ആൻഡ് ഡി: എൻജിനുകളും ഇന്ധനക്ഷമതയേറിയ സാങ്കേതികവിദ്യകളും വികസിപ്പിക്കുന്ന ഗവേഷണ വിഭാഗം .സർക്കാർ തലത്തിൽഅസ്സി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, കെ എസ് ആർ ടി സി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ മെക്കാനിക്കൽ എൻജിനീയർ തസ്തികയിലും അവസരം. ഇലക്ട്രിക് വാഹനങ്ങളുടെ വരവോടെ ബാറ്ററി ടെക്‌നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ), സെൻസർ ടെക്‌നോളജി എന്നിവ കൂടി ഈ പഠനത്തിന്റെ ഭാഗമായിട്ടുണ്ട്. അതുകൊണ്ട് ഇലക്ട്രോണിക്‌സിലും കോഡിംഗിലും പ്രാഥമിക അറിവ് നേടുന്നത് ഈ കരിയറിൽ മുൻതൂക്കം നൽകും.Content HighlightsAutomobile Engineering has evolved into a highly prestigious career combining technology, innovative design, engine mechanics, and safety features. Students can pursue this field through vocational higher secondary courses, polytechnic diplomas, or specialized BTech degrees at premier institutes like SCTCE Thiruvananthapuram and MIT Chennai. The curriculum also opens paths into automotive design via NID and IITs, alongside global opportunities in countries like Germany. With the massive rise of electric vehicles, professionals skilled in battery management, AI, and designing software now enjoy immense job prospects in manufacturing, R&D, and government sectors.