രുചികരവും ആരോഗ്യകരവുമായ ഒരു പാചക രീതിയാണോ നിങ്ങൾ തിരയുന്നത് ? എന്നാൽ ഒരു കിടിലൻ റെസിപ്പി പറയട്ടെ ? എയർ ഫ്രയർ തന്തൂരി ചിക്കൻ ! എളുപ്പത്തിൽ നല്ല ഹെൽത്തി ആയും, രുചികരമായും ഉണ്ടാക്കാൻ കഴിയുന്ന വിഭവമാണ് ഇത്.അവശ്യ ചേരുവകൾചിക്കൻ – ½ കിലോതൈര് – ¼ കപ്പ്കാശ്മീരി മുളകുപൊടി – 1½ ടേബിൾസ്പൂൺഗരം മസാല – ½ ടീസ്പൂൺമഞ്ഞൾപൊടി – ¼ ടീസ്പൂൺജീരകപൊടി – ½ ടീസ്പൂൺകസൂരി മേത്തി – 2 ടേബിൾസ്പൂൺഇഞ്ചി-വെളുത്തുള്ളി അരച്ചത് – 1 ടേബിൾസ്പൂൺഉപ്പ് – ആവശ്യത്തിന്നാരങ്ങാനീര് – 1 ടീസ്പൂൺഎണ്ണ – 1½ ടേബിൾസ്പൂൺവെണ്ണ – ആവശ്യത്തിന്ALSO READ: കല്ലുപ്പാണോ പൊടിയുപ്പാണോ ഉപയോഗിക്കുന്നത്, ഉറപ്പായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾതയാറാക്കുന്ന വിധംചിക്കൻ വലിയ പീസുകൾ ആണെങ്കിൽ മസാല നന്നായി പിടിക്കുന്നതിനും പെട്ടെന്ന് വെന്തു കിട്ടുന്നതിനുമായി കത്തികൊണ്ട് വരയുക. ഒരു മിക്സിംഗ് ബൗളിലേക്ക് തൈര്, മുളകുപൊടി, ഗരംമസാല, മഞ്ഞൾപ്പൊടി, ജീരകപ്പൊടി എന്നിവ ചേർക്കുക. കസൂരിമേത്തി ഒരു പാനിലിട്ട് ചെറുതായി ചൂടാക്കിയ ശേഷം കൈകൊണ്ട് നന്നായി തിരുമ്മി പൊടിച്ച് ഇതിലേക്ക് ചേർക്കുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, നാരങ്ങാനീര് എന്നിവ കൂടി ചേർത്ത് മസാല നന്നായി ഇളക്കി യോജിപ്പിക്കുക. തയ്യാറാക്കിയ മസാല ചിക്കൻ കഷണങ്ങളിൽ നന്നായി തേച്ചുപിടിപ്പിക്കുക. കത്തികൊണ്ട് വരഞ്ഞിടത്തൊക്കെ മസാല എത്തിയെന്ന് ഉറപ്പുവരുത്തുക. ചിക്കൻ ഒരു പാത്രത്തിലാക്കി അടച്ച് ഫ്രിഡ്ജിന്റെ താഴത്തെ തട്ടിൽ (ഫ്രീസറിൽ അല്ല) കുറഞ്ഞത് രണ്ട് മണിക്കൂർ നേരമെങ്കിലും വെക്കുക. ആറു മണിക്കൂർ നേരം വെക്കാൻ സാധിച്ചാൽ മസാല കൂടുതൽ നന്നായി പിടിക്കും.ഫ്രിഡ്ജിൽ നിന്ന് എടുത്ത ചിക്കനിലേക്ക് ഒന്നര ടേബിൾസ്പൂൺ എണ്ണ ചേർത്ത് നന്നായി ഇളക്കുക. എയർ ഫ്രയറിന്റെ ബാസ്കറ്റിൽ ചിക്കൻ ഒട്ടിപ്പിടിക്കാതിരിക്കാൻ അല്പം ബട്ടറോ എണ്ണയോ തടവുക. ചിക്കൻ പീസുകൾ ബാസ്കറ്റിൽ നിരത്തി വെക്കുക. പീസുകൾക്കിടയിൽ ചൂടുവായു സഞ്ചരിക്കാനായി സ്ഥലം വിടാൻ ശ്രദ്ധിക്കുക. 180 ഡിഗ്രി സെൽഷ്യസിൽ 15 മിനിറ്റ് നേരം ചിക്കൻ ഗ്രിൽ ചെയ്യുക. 15 മിനിറ്റിനുശേഷം ചിക്കൻ പുറത്തെടുത്ത് മറിച്ചിടുക. രണ്ട് വശത്തും അല്പം ബട്ടറോ എണ്ണയോ തടവുക. വീണ്ടും 180 ഡിഗ്രി സെൽഷ്യസിൽ 10 മുതൽ 15 മിനിറ്റ് വരെ ഗ്രിൽ ചെയ്യുക. ചിക്കൻ നന്നായി ജ്യൂസിയായി വേണമെങ്കിൽ 10 മിനിറ്റും, കൂടുതൽ ക്രിസ്പിയായി വേണമെങ്കിൽ 15 മിനിറ്റും ഗ്രിൽ ചെയ്യാവുന്നതാണ്. നന്നായി വെന്ത തന്തൂരി ചിക്കൻ ചൂടോടുകൂടി തന്നെ വിളമ്പുക.The post അതിഥികൾ വരുമ്പോൾ ഇനി പേടിക്കേണ്ട; മിനിറ്റുകൾക്കുള്ളിൽ റെഡി, സ്പെഷ്യൽ എയർ ഫ്രയർ തന്തൂരി ചിക്കൻ ! appeared first on Kairali News | Kairali News Live.