മന്ത്രിസ്ഥാനത്തെ പറ്റിയുള്ള പോര് യുഡിഎഫിൽ തുടരുന്നതിനിടയിൽ കാസർകോഡ് ജില്ലയ്ക്ക് മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യം നൽകണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്. ജില്ലയ്ക്ക് മന്ത്രി സ്ഥാനം നൽകാത്ത പക്ഷം അത് കാസർകോഡിനോടുള്ള അവഹേളനമായി വോട്ടർമാർ കാണുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.” ഇടത് കോട്ടകൾ തകർത്ത് വലിയ വിജയമാണ് ജില്ലയിൽ യുഡിഎഫിന് ഉണ്ടായത്, ജില്ലയ്ക്ക് മന്ത്രി സ്ഥാനത്തിനുള്ള എല്ലാ അർഹതയും ഉണ്ട്,” അദ്ദേഹം പറഞ്ഞു. കോൺഗ്രസ്, മുസ്ലിം ലീഗ് നേതൃത്വങ്ങൾ ഇക്കാര്യം ഗൗരവമായി ചർച്ച ചെയ്ത് ഉടൻ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാസർകോഡിന്റെ പിന്നോക്കാവസ്ഥക്ക് അറുതി വരുത്തണമെന്നും ജില്ലയെ അവഗണിക്കരുതെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം താക്കീത് നൽകി.ഇതിനിടയിൽ തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് നിയുക്തമുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചത്. എന്നാൽ തർക്കങ്ങളിൽ അറുതിയില്ലാത്തത് ഇത് സാധ്യമാകുമോ എന്ന ചോദ്യം ഉയർന്നിട്ടുണ്ട്.The post കാസർകോഡ് ജില്ലയ്ക്ക് മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യം നൽകണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ appeared first on Kairali News | Kairali News Live.