തർക്കമൊഴിയാതെ യുഡിഎഫിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ . വിഡി സതീശൻ നയിക്കുന്ന യുഡിഎഫ് മന്ത്രിസഭയിൽ സ്ഥാനമുറപ്പിക്കാൻ കോൺഗ്രസ് നേതാക്കൾക്കിടയിൽ പോര് തുടരുന്നതിനിടയിൽ സമ്മർദ്ദ തന്ത്രവുമായി ഘടകകക്ഷികൾ.വകുപ്പുകളുടെയും മന്ത്രിമാരുടെ എണ്ണത്തിലും ആണ് തർക്കങ്ങൾ തുടരുന്നത്. ഇതിനിടയിൽ രണ്ടു മന്ത്രിമാരെ വേണമെന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം വിലപ്പോവില്ലെന്ന സൂചന. പാർട്ടി ഒറ്റ മന്ത്രിയിൽ ഒതുങ്ങി പോകുമെന്ന് ആണ് സൂചന. ഒരേയൊരു മന്ത്രിയാണ് ലഭിക്കുകയെങ്കിൽ മികച്ച വകുപ്പ് വേണമെന്ന ആവശ്യത്തിലേക്ക് പാർട്ടി നീങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.Also Read: ലീഗിന് അഞ്ച് മന്ത്രി സ്ഥാനം ഉറപ്പ്; ഇനി കോൺഗ്രസിലെ മുസ്ലിം മുഖം ആര്? പിന്നാമ്പുറ നീക്കങ്ങൾ ചൂടുപിടിക്കുന്നുപൊതുമരാമത്തിൽ കണ്ണുവെച്ച് ആണ് ജോസഫ് വിഭാഗം പുതിയ തന്ത്രം പയറ്റുന്നതെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ നിലവിൽ ലീഗ് കൈവശം വച്ചിരിക്കുന്ന പൊതുമരാമത്ത് വകുപ്പ് ജോസെഫ് വിഭാഗത്തിന് ലഭിക്കുമോ എന്ന ചോദ്യം അവശേഷിക്കുന്നു. അതേസമയം ആർഎസ്പി ജലവിഭവം ആണ് ആവശ്യപ്പെട്ടതെന്നാണ് വിവരം. ഇതിനിടയിൽ അനൂപ് ജേക്കബിനും, മാണി സി കാപ്പനും ടേം വ്യവസ്ഥയിൽ മാത്രമേ മന്ത്രിസ്ഥാനം നൽകാനാവൂ എന്ന വ്യവസ്ഥയിൽ ഉറച്ചിരിക്കുകയാണ് കോൺഗ്രസ്.The post പൊതുമരാമത്ത് വകുപ്പ് പിടിക്കാൻ ജോസഫ് വിഭാഗം? തലവേദന ഒഴിയാതെ യുഡിഎഫ് appeared first on Kairali News | Kairali News Live.