ലോകത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ കായിക മത്സരത്തില്‍ മികച്ച നേട്ടം കൈവരിച്ച് മലയാളി ഐ ആര്‍ എസ് ഉദ്യോഗസ്ഥന്‍. ജി എസ് ടി & കസ്റ്റംസ് വിഭാഗത്തില്‍ അഡീഷണല്‍ കമ്മീഷണറായ ജോമി ജേക്കബാണ് ആസ്ട്രേലിയയിലെ നൂസയില്‍ നടന്ന അള്‍ട്രാമാന്‍ ആസ്ട്രേലിയ എന്‍ഡുറന്‍സ് റേസില്‍ മികച്ച നേട്ടം കൈവരിച്ചത്.ഈ മത്സരം വിജയകരമായി പൂര്‍ത്തിയാക്കുന്ന ആദ്യ മലയാളിയായ ജോമി ജേക്കബിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.Also Read: ഊർജ പ്രതിസന്ധി അതിരൂക്ഷം; വീണ്ടും മുന്നറിയിപ്പുമായി മോദിഒന്നാം ദിനം 10 കിലോമീറ്റർ കടലില്‍ നീന്തല്‍. തുടർന്ന് 145 കിലോമീറ്റർ സൈക്ലിങ്. രണ്ടാം ദിവസം 275 കിലോമീറ്റർ സൈക്ലിംഗ്. മൂന്നാം ദിവസം 85 കിലോമീറ്റർ അൾട്രാമാരത്തൺ ഓട്ടം. ഇത്രയും സങ്കീര്‍ണ്ണമായ കായിക മത്സരം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ജോമി ജേക്കബിന്‍റെ വരവ്. മടങ്ങിയെത്തിയ ജോമി ജേക്കബിന് സഹപ്രവര്‍ത്തകര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.10 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 39 അത്ലറ്റുകളാണ് മത്സരത്തിൽ പങ്കടുത്തത്.to be updated…The post അൾട്രാമാൻ ഓസ്ട്രേലിയയിൽ മലയാളി തിളക്കം; ജോമി ജേക്കബ് സൃഷ്ടിച്ചത് അപൂർവ റെക്കോർഡ് appeared first on Kairali News | Kairali News Live.