ശബരിമല ദർശനത്തിനായി കുടുംബാംഗങ്ങളോടൊപ്പം തമിഴ്നാട്ടിൽ നിന്ന് എത്തി കൂട്ടംതെറ്റി ഒറ്റപ്പെട്ടു പോയ എട്ടുവയസ്സുകാരനെ മിനിറ്റുകൾക്കുള്ളിൽ രക്ഷിതാക്കളെ കണ്ടെത്തി ഏൽപ്പിച്ച പമ്പ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ. ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്ന് ദർശനത്തിനായി ഭക്തർ എത്തിക്കൊണ്ടിരിക്കുന്ന സമയത്ത് എട്ടു വയസു മാത്രം പ്രായമുള്ള ഗോവിന്ദ് നീലിമല ഭാഗത്ത് കരഞ്ഞു കൊണ്ട് നിൽക്കുന്നതായി പമ്പ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ജസ്റ്റിൻ രാജ് കണ്ടെത്തി.Also Read: മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാൽ സ്വീകരിക്കും എന്ന് ജി സുധാകരൻജസ്റ്റിൻ രാജയും സീനിയർ സിവിൽ പോലീസ് ഓഫീസർ അമലും മെഗാഫോൺ വഴിയുള്ള അനൗൺസ്മെന്റിന്റെ സഹായത്തോടെ ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ കുട്ടിയുടെ പിതാവ് അജിത്തിനെ കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ടോടെ നീലിമലയിൽ കൂട്ടംതെറ്റിയ തമിഴ്നാട് സ്വദേശിനി സുശീല (65) യെയും പോലീസ് ഉദ്യോഗസ്ഥനായ ജസ്റ്റിന്റെ ഇടപെടലിൽ ബന്ധുക്കളെ ഏൽപ്പിച്ചിരുന്നു.The post കൂട്ടം തെറ്റിയ 8 വയസുകാരന് പമ്പയിൽ രക്ഷകരായി പൊലീസ് appeared first on Kairali News | Kairali News Live.