കേരളത്തിൽ സ്വ‍‍ർണ്ണവിലയിൽ പ്രവചനാതീമായ മാറ്റമാണ് സംഭവിച്ചുക്കൊണ്ടിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം സ്വർണ്ണവിലയിൽ വീണ്ടും വ‍ർദ്ധനവ് രേഖപ്പെടുത്തി. കേരളത്തിൽ സ്വർണ്ണവില വീണ്ടും റെക്കോർഡ് തൊടാൻ ഒരുങ്ങുകയാണ്. 1,17,280 രൂപയാണ് ഇന്നത്തെ സ്വർണ്ണവില. ഒരു ഗ്രാമിന് 14, 660 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയ നിരക്ക്. വീണ്ടും സ്വർണ്ണവില റെക്കോർഡ് തൊടുമോ എന്ന ആശങ്കയിലാണ് കേരളം.മേയ് അഞ്ചിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിപണിവില രേഖപ്പെടുത്തിയത്. അന്ന് പവന് 1,09,400 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് മേയ് 13 ന് ആയിരുന്നു. പവന് 1,23,120 രൂപയായിരുന്നു. ഇന്നലെ സ്വർണവിലയിൽ വർദ്ധനവാണ് രേഖപ്പെടുത്തിയത്. പവന് 960 രൂപ കൂടി 1,16,120 രൂപയായി.ALSO READ; അറിഞ്ഞായിരുന്നോ, സ്വർണവിലയിലുണ്ടായ മാറ്റംപശ്ചിമേഷ്യന്‍ യുദ്ധമടക്കം സ്വര്‍ണവിലയെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണിയിലും സ്വര്‍ണവിലയില്‍ നിരന്തര മാറ്റങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതിനിടെ സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു.The post ആശ്വസിക്കാൻ വരട്ടെ ! സ്വർണ്ണവിലയിൽ ഇന്നും കുതിപ്പ് appeared first on Kairali News | Kairali News Live.