എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്; 29ന് നയപ്രഖ്യാപന പ്രസംഗം

Wait 5 sec.

പതിനാറാം നിയമസഭയിലേക്ക് തിരഞ്ഞെടുത്ത സാമാജികരുടെ സത്യപ്രതിജ്ഞ ഇന്ന്. രാാവിലെ ഒമ്പതിന് സത്യപ്രതിജ്ഞ ആരംഭിക്കും. പ്രോട്ടേം സ്പീക്കർ ജി സുധാകരൻ സത്യവാചകം ചൊല്ലികൊടുക്കും. ബുധനാഴ്ച ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവണർക്കു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ജി സുധാകരൻ ചുമതല ഏറ്റെടുത്തു. വെള്ളിയാഴ്ചയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്.23 മുതൽ 28 വരെ സഭ ചേരില്ല. 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ ഒന്നിനാണ് ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ്. ഒന്നു മുതൽ മൂന്ന് വരെ ഗവർണറുടെ നയപ്രഖ്യാപനത്തിന് നന്ദി പറയുന്ന ഉപക്ഷേപത്തിന് മേൽ ചർച്ച നടക്കും.ALSO READ; അതൃപ്തികൾക്കിടയിൽ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനം; വിജ്ഞാപനം പുറത്തിറങ്ങിഅതൃപ്തികൾക്കിടയിൽ ഇന്നലെയാണ് മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായത്. വകുപ്പ് വിഭജനം സംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. മുഖ്യമന്ത്രി വി ഡി സതീശന് പൊതുഭരണം, ധനം, നിയമം, തുറമുഖം എന്നീ നാല് വകുപ്പുകളാണ് നൽകിയത്. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം, വിജിലന്‍സ്, കയര്‍ എന്നീ മൂന്നു വകുപ്പുകളാണ് നൽകിയത്.കെപി സി സി പ്രസിഡൻ്റ് സണ്ണി ജോസഫിന് വൈദ്യുതി, പരിസ്ഥിതി, പാര്‍ലമെന്ററികാര്യം എന്നിവയാണ്. കെ മുരളീധരന് ആദ്യം വൈദ്യുതി വകുപ്പ് നൽകാനിരുന്നെങ്കിലും അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് നൽകുകയായിരുന്നു. ദേവസ്വം വകുപ്പും നൽകിയിട്ടുണ്ട്. മന്ത്രിമാരുടെ വകുപ്പുകള്‍ ചുവടെ നൽകുന്നു.The post എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്; 29ന് നയപ്രഖ്യാപന പ്രസംഗം appeared first on Kairali News | Kairali News Live.