കേരള ബ്ലാസ്റ്റേഴ്സിന് ലൈസൻസില്ല; അപേക്ഷ നിരസിച്ച് ദേശീയ ഫുട്ബോൾ ഫെഡറേഷൻ

Wait 5 sec.

കേരള ബ്ലാസ്റ്റേഴ്സ്, മോഹൻ ബ​ഗാൻ ഉൾപ്പെടെയുള്ള 7 ടീമുകളുടെ ക്ലബ് ലൈസൻസ് അപേക്ഷ നിരസിച്ച് ദേശീയ ഫുട്ബോൾ ഫെഡറേഷൻ. ക്ലബുകൾ നൽകിയ അപേക്ഷ പരിശോധിച്ച് പുറത്തുവിട്ട ആദ്യഘട്ട ലിസ്റ്റാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.ലിസ്റ്റില്‍ ലൈസന്‍സ് നിഷേധിക്കപ്പെട്ട ക്ലബുകള്‍ക്ക് തീരുമാനത്തിന്മേല്‍ അപ്പീല്‍ നടത്താനും ഫെഡറേഷനില്‍ നിന്ന് സാവകാശം വാങ്ങാനും സമയം അനുവദിച്ചിട്ടുണ്ട്. ലൈസന്‍സ് ഇല്ലാത്ത പക്ഷം ടീമുകള്‍ക്ക് ദേശീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.ALSO READ; മനീഷ് പാണ്ഡെ ഷോ! ഐപിഎല്ലിൽ മുംബൈയ്ക്കെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ശക്തമായ നിലയിൽകേരള ബ്ലാസ്റ്റേഴ്സ്, മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്, സ്‌പോര്‍ട്ടിങ് ഡല്‍ഹി, മൊഹമ്മദന്‍സ്, ഒഡീഷ എഫ്സി, ചെന്നൈയിന്‍ എഫ്സി, ഇന്റര്‍ കാശി തുടങ്ങി ഏഴ് ക്ലബുകള്‍ക്കാണ് ലൈസന്‍സ് നിഷേധിക്കപ്പെട്ടത്. നോര്‍ത്തീസ്റ്റ് യുണൈറ്റഡ്, പഞ്ചാബ് എഫ്സി, ബംഗളൂരു എഫ്സി, ഈസ്റ്റ് ബംഗാള്‍, എഫ്സി ഗോവ, മുംബൈ സിറ്റി, ജംഷെഡ്പ്പൂര്‍ എഫ്സി എന്നിവര്‍ക്ക് ലൈസന്‍സ് ലഭിച്ചു.The post കേരള ബ്ലാസ്റ്റേഴ്സിന് ലൈസൻസില്ല; അപേക്ഷ നിരസിച്ച് ദേശീയ ഫുട്ബോൾ ഫെഡറേഷൻ appeared first on Kairali News | Kairali News Live.