മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്; മുഖ്യപ്രതി സിന്ധുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Wait 5 sec.

മോഡലിങ്ങിന്റെ മറവിൽ പെൺവാണിഭവും മനുഷ്യക്കടത്തും മുഖ്യപ്രതി സിന്ധുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സിന്ധുവിനെ ഇന്നലെയാണ് എറണാകുളത്ത് എത്തിച്ചത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുംബൈയിൽ വച്ച് പ്രതിയെ പിടികൂടിയത്. യുവതികളെ സ്വർണക്കടത്ത് കാരിയർമാരാക്കിയതായും സംശയം.മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത്‌ നടത്തിയ സംഘത്തിലെ രണ്ട്‌ യുവതികൾ കൊച്ചിയിൽ പിടിയിൽലായിരുന്നു. ആലുവ സ്വദേശിനി അലീന, തിരുവനന്തപുരം സ്വദേശിനി സിന്ധു എന്നിവരാണ് മരട് പോലീസിന്റെ പിടിയിലായത്. ദുബായിൽ മോഡലിങ്‌ ജോലി വാഗ്‌ദാനം ചെയ്‌ത്‌ യുവതികളെയെത്തിച്ച്‌ അനാശാസ്യത്തിന്‌ ഉപയോഗിക്കുന്ന സംഘത്തിൽപ്പെട്ടവരാണ്‌ ഇരുവരുമെന്ന് പോലീസ് പറഞ്ഞു.ALSO READ; മോഡലിങ്ങിൻ്റെ മറവിൽ മനുഷ്യകടത്ത്; ഒന്നാം പ്രതി സിന്ധുവിനെ ഇന്ന് എറണാകുളത്ത് എത്തിക്കുംഇരകളായ യുവതികളുടെ പരാതിയെത്തുടർന്ന്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അലീനയെ കൊച്ചിയിൽ നിന്നും സിന്ധുവിനെ മുംബൈയിൽനിന്നും പിടികൂടിയത്‌.മോഹന വാഗ്‌ദാനങ്ങൾ നൽകി കെണിയിൽ വീഴ്‌ത്തിയാണ്‌ ഇവർ യുവതികളെ ചൂഷണത്തിന് ഇരയാക്കിയിരുന്നത്. ദുബായിലെത്തിക്കുന്ന യുവതികളെ രഹസ്യ കേന്ദ്രങ്ങളിൽ തടങ്കലിലാക്കും.The post മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്; മുഖ്യപ്രതി സിന്ധുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും appeared first on Kairali News | Kairali News Live.