കോൺഗ്രസ് മന്ത്രിമാർക്കുള്ള ഗൺമാൻ പട്ടിക വിവാദത്തിൽ; ആർഎസ്എസ് ബന്ധമുള്ളവരും സോളാർ വിവാദത്തിൽ ആരോപണവിധേയായ ഉദ്യോഗസ്ഥയും ഇടംപിടിച്ചു

Wait 5 sec.

യുഡിഎഫ് മന്ത്രിമാർക്കായി തയ്യാറാക്കിയ ഗൺമാൻ പട്ടികയെച്ചൊല്ലി വിവാദം. കോൺഗ്രസ് അസോസിയേഷൻ തയ്യാറാക്കിയ നൽകിയ പട്ടികയിലാണ് വിവാദം. ആർ.എസ്.എസ് ബന്ധമുള്ളവരും സോളാർ വിവാദത്തിലെ സുരക്ഷാ വീഴ്ചയിൽ ആരോപണവിധേയയാ പൊലീസ് ഉദ്യോഗസ്ഥയും പട്ടികയിലുണ്ട്. കൂടാതെ പെരുമാറ്റ പ്രശ്‌നത്തിൽ അന്വേഷണം നേരിട്ട ഉദ്യോഗസ്ഥരും പട്ടികയിലുണ്ടെന്നാണ് ആരോപണം.80 പേരുടെ പട്ടികയാണ് അസോസിയേഷൻ തയ്യാറാക്കി നൽകിയത്. സെക്യൂരിറ്റി വിഭാഗം പട്ടിക ഉത്തരവായി ഇറക്കുകയും ചെയ്തു. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തുനിന്ന് ഇന്റലിജൻസ് വിഭാഗം എ.ഡി.ജി.പിയാണ് ഉത്തരവ് ഇറക്കിയത്. ഇൻസ്‌പെക്ടർ, സബ് ഇൻസ്‌പെക്ടർ, സി.പി.ഒ തുടങ്ങിയ റാങ്കുകളിലുള്ള ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്.Also read: പെട്രോള്‍ അടിച്ച തുകയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പമ്പ് ജീവനക്കാര്‍ക്ക് മര്‍ദ്ദനംഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഗൺമാൻമാരുടെ ഇടപെടൽ വലിയ വിവാദമായിരുന്നു. എന്നാൽ ഇക്കാര്യം പരിശോധിക്കാതെയാണ് പട്ടിക തയ്യാറാക്കിയതെന്ന് കോൺഗ്രസിനകത്ത് വിമർശനം ഉയർന്നിട്ടുണ്ട്. സർക്കാർ രൂപീകരണത്തിനു മുമ്പുതന്നെ വിവാദങ്ങളും തമ്മിലടിയുമാണ് കോൺ​ഗ്രസിനകത്ത് നടക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയായിരുന്നു ആദ്യ തർക്കം. ഏറ്റവുമൊടുവിൽ ​ഗൺമാൻമാരുടെ പട്ടികയെച്ചൊല്ലിയും വിവാദം ഉടലെടുത്തിരിക്കുകയാണ്. ആർഎസ്എസ് ബന്ധമുള്ളവരെ അടക്കം ഉൾപ്പെടുത്തിയുള്ള പട്ടിക വിവാദത്തിലായ സാഹചര്യത്തിൽ കോൺ​ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.The post കോൺഗ്രസ് മന്ത്രിമാർക്കുള്ള ഗൺമാൻ പട്ടിക വിവാദത്തിൽ; ആർഎസ്എസ് ബന്ധമുള്ളവരും സോളാർ വിവാദത്തിൽ ആരോപണവിധേയായ ഉദ്യോഗസ്ഥയും ഇടംപിടിച്ചു appeared first on Kairali News | Kairali News Live.