പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച് ബംഗാള്‍ സര്‍ക്കാര്‍

Wait 5 sec.

അധികാര മാറ്റത്തിന് പിന്നാലെ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച് ബംഗാള്‍ ബിജെപി സര്‍ക്കാര്‍. മമത സര്‍ക്കാര്‍ പിഎം ശ്രീയില്‍ ഒപ്പുവയ്ക്കാന്‍ തയ്യാറായിരുന്നില്ല. സുവേന്ദു അധികാരി മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തത് പിന്നാലെയാണ് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചത്.മേയ് 15നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും ബംഗാൾ സർക്കാരും തമ്മിൽ ഇതുസംബന്ധിച്ച കരാർ ഒപ്പുവെച്ചത്.മുമ്പ് ബംഗാള്‍ മൂന്നു സംസ്ഥാനങ്ങളാണ് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെയ്ക്കാതെ മാറിനിന്നിരുന്നത്. സംഘപരിവാര്‍ അജണ്ടകളുടെ പേരില്‍ കൊണ്ടുവന്ന പദ്ധതി ആയതിനാലാണ് ഈ മൂന്ന് സംസ്ഥാനങ്ങളും പദ്ധതിയെ ശക്തമായി എതിര്‍ത്തിരുന്നത്. ഇക്കൂട്ടത്തില്‍നിന്ന് ബംഗാള്‍ ഒഴിവായതോടെ ഇനി കേരളവും തമിഴ്‌നാടും മാത്രമാണ് പദ്ധതിയില്‍ ഒപ്പുവെക്കാനുള്ളത്. കോണ്‍ഗ്രസ് സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ പദ്ധതിയുടെ ഭാഗമായിരുന്നു.Also read:മന്ത്രിസഭ രൂപീകരണത്തിനു മുമ്പേ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം; ആഭ്യന്തരവകുപ്പിനായി വാശിപിടിച്ച് രമേശ് ചെന്നിത്തല, സ്പീക്കര്‍ പദവി നിര്‍ദ്ദേശം തള്ളിനിലവില്‍ പദ്ധതിയില്‍ ഒപ്പ് വെക്കണമെന്ന് കേരളത്തോടും തമിഴ്‌നാടിനോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചേക്കാന്‍ സാധ്യതയുണ്ട്. ബിജെപിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്നയാളാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. അതിനാല്‍ പദ്ധതിയില്‍നിന്ന് തമിഴ്‌നാട് തുടര്‍ന്നും വിട്ടുനിന്നേക്കും.ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 14,500-ലധികം സ്‌കൂളുകളെ മികച്ച മാതൃകാ സ്ഥാപനങ്ങളാക്കി മാറ്റുക എന്നതാണ് പിഎം ശ്രീ പദ്ധതി ലക്ഷ്യമിടുന്നത്.The post പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച് ബംഗാള്‍ സര്‍ക്കാര്‍ appeared first on Kairali News | Kairali News Live.