തിരുവനന്തപുരം| നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ തിരുവനന്തപുരത്തെത്തി ആശാ സമരസമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കന്റോണ്‍മെന്റ് ഹൗസില്‍ ആശാവര്‍ക്കര്‍മാരുടെ സമരസമിതി നേതാക്കള്‍ എത്തുകയായിരുന്നു.മിനി, ബിന്ദു, എന്നിവരുടെ നേതൃത്വത്തിലാണ് നിയുക്ത മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്. ആശാവര്‍ക്കര്‍മാരുടെ വേതനം പരിഷ്‌കരിക്കുന്നത് ആദ്യ മന്ത്രിസഭായോഗം പരിഗണിച്ചേക്കും.യുഡിഎഫ് ഭരണത്തിലെത്തിയാല്‍ ആശാ പ്രവര്‍ത്തകരുടെ വേതനം വര്‍ദ്ധിപ്പിക്കുമെന്ന് വിഡി സതീശന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വലിയ പിന്തുണയാണ് വിഡി സതീശന്‍ സമരസമയത്ത് നല്‍കിയതെന്ന് ആശാവര്‍ക്കര്‍മാരുടെ സമരസമിതി നേതാക്കള്‍ പറഞ്ഞു.സമരത്തെ വൈകാരികമായാണ് കണ്ടത്. അന്ന് നടത്തിയ പ്രഖ്യാപനം തീരുമാനമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ ക്യാബിനറ്റില്‍ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബിന്ദു വ്യക്തമാക്കി. സമരത്തിന് നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കാനാണ് ഇന്ന് എത്തിയതെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.Content Highlights:Designated Chief Minister VD Satheesan arrived in Thiruvananthapuram and held a meeting with the leaders of the Asha workers protest committee at the Cantonment House. The delegation expressed gratitude for the immense support extended by Satheesan during their agitation for fair wages. Following up on his prior election promise, the upcoming UDF government is highly anticipated to consider a comprehensive salary revision for Asha workers during its very first cabinet meeting. Leaders Mini and Bindu stated that they remain deeply optimistic about a favorable official decision being implemented without delay.