അബൂദബി; ഫുജൈറ വഴി ഇന്ധന കയറ്റുമതി ശേഷി ഇരട്ടിയാക്കും

Wait 5 sec.

അബൂദബി| ഫുജൈറ തുറമുഖം വഴിയുള്ള ഇന്ധന കയറ്റുമതി ശേഷി ഇരട്ടിയാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ വെസ്റ്റ്-ഈസ്റ്റ് പൈപ്പ്‌ലൈൻ പദ്ധതി അഡ്നോക് ത്വരിതപ്പെടുത്തുന്നു.പദ്ധതി 2027-ഓടെ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബൂദബി കിരീടാവകാശിയും അബൂദബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ അഡ്നോക് ആസ്ഥാനത്ത് ചേർന്ന ഡയറക്ടർ ബോർഡിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ തന്ത്രപ്രധാന തീരുമാനം.അൽ ദഫ്ര മേഖലയിലെ അൽ റുവൈസ് ഇൻഡസ്ട്രിയൽ സിറ്റിയിൽ വികസിപ്പിക്കുന്ന “തആസിസ് ഫേസ് 1 കെമിക്കൽസ്’ പദ്ധതിയുടെ പുരോഗതിയും എക്സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി. 2028 അവസാനത്തോടെ ഈ പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിവർഷം 47 ലക്ഷം ടൺ വ്യാവസായിക രാസവസ്തുക്കൾ ഉത്പാദിപ്പിക്കാൻ സാധിക്കും. ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും വലിയ സംയോജിത കെമിക്കൽ പ്ലാറ്റ്‌ഫോമുകളിൽ ഒന്നായി ഇത് മാറുമെന്നാണ് കണക്കാക്കുന്നത്.Content Highlights:The Abu Dhabi National Oil Company is accelerating its new West-East pipeline project to double its fuel export capacity through the Fujairah port. This strategic initiative was finalized during an executive committee meeting chaired by Sheikh Khaled bin Mohamed bin Zayed Al Nahyan and is expected to be operational by 2027. Additionally, the committee reviewed the progress of the Ta’aziz Phase 1 Chemicals project in Ruwais Industrial City, which aims to produce millions of tons of industrial chemicals annually by late 2028.