കവടിയാര്‍ വാഹനാപകടം: ചികിത്സയിലായിരുന്ന ആഷിക്കും മരിച്ചു

Wait 5 sec.

തിരുവനന്തപുരം| കവടിയാര്‍ വാഹനാപകടത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആഷിക്കും മരിച്ചു. ഇന്ന് രാവിലെ ആറരയ്ക്കാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കവടിയാറില്‍ വെച്ച് കാറിടിച്ച് ആഷിക്കിനും ഭാര്യ നൗഷിജയ്ക്കും ഗുരുതരമായി പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ നൗഷിജ ആശുപത്രിയില്‍ എത്തിക്കുമ്പോഴേയ്ക്കും മരിച്ചിരുന്നു. ഒരുമാസം മുമ്പാണ് നൗഷിജയും ആഷിക്കും വിവാഹിതരായത്. തിരുവനന്തപുരം സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇരുവരും.നിയന്ത്രണം തെറ്റിയെത്തിയ കാര്‍ ഫുട്പാത്തിലേക്ക് പാഞ്ഞുകയറി കാല്‍നടയാത്രക്കാരായിരുന്ന ആഷിക്കിനെയും നൗഷിജയെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിച്ചു തെറിപ്പിച്ച കാര്‍ രണ്ടു കാറുകളിലും ഒരു ബൈക്കിലും ഇടിച്ച് അപകടമുണ്ടാക്കിയിരുന്നു. രക്ത സമ്മര്‍ദ്ദം കുറഞ്ഞതാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമെന്നാണ് കാര്‍ ഓടിച്ചിരുന്ന കുറവന്‍കോണം സ്വദേശി മോഹന്‍ തോമസ് പോലീസിന് നല്‍കിയ മൊഴി.കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പത്തരയ്ക്കാണ്  കുറവന്‍കോണത്ത് നിന്ന് കവടിയാറിലേയ്ക്ക് വരികയായിരുന്ന കാര്‍ ഫുട്പാത്തിലേയ്ക്ക് ഇടിച്ചു കയറിയത്. നൗഷിജയെയും ആഷിക്കിനെയും ഇടിച്ചു തെറിപ്പിച്ച കാര്‍ സമീപത്തു കൂടി നടന്നു പോവുകയായിരുന്ന ബംഗാള്‍ സ്വദേശി അലി അക്ബറിനെയും ഇടിച്ചു തെറിപ്പിച്ചു. പിന്നീട് ഒരു ബൈക്കിലും രണ്ടു കാറുകളിലും ഇടിച്ചു. നിതീഷ് എന്നയാള്‍ ഓടിച്ചിരുന്ന കാറില്‍ ഇടിച്ച ശേഷമാണ് നിയന്ത്രണം വിട്ടെത്തിയ കാര്‍ നിര്‍ത്തിയത്. അപകടത്തില്‍ നിതീഷിനും പരുക്കേറ്റിരുന്നു.Content Highlights:The death toll from the severe car accident at Kowdiar has risen to two following the demise of Aashik at the Thiruvananthapuram Medical College Hospital. Aashik, who was undergoing treatment for critical injuries, passed away early in the morning. His wife, Naushija, had succumbed to her injuries on the day of the incident, which occurred just a month after their wedding. The driver of the vehicle stated to the police that a sudden drop in blood pressure caused him to lose control of the car, which subsequently plowed into pedestrians and multiple vehicles.