തിരുവനന്തപുരം| വിരമിക്കാനിരിക്കുന്ന ചീഫ് സെക്രട്ടറി എ ജയതിലകിന് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ച് രണ്ട് മാസം മുമ്പേ സര്‍ക്കാര്‍ ഉത്തരവിറക്കിയതില്‍ വിമര്‍ശനം. ചീഫ് സെക്രട്ടറി സര്‍വീസില്‍ നിന്നും വിരമിക്കുന്നത് ജൂണ്‍ 30നാണ്. ഏപ്രില്‍ 28നാണ് ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.വിരമിക്കാന്‍ രണ്ടു മാസത്തിലധികം സമയം ബാക്കിനില്‍ക്കെയാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഉത്തരവ്. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയതില്‍ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ രംഗത്തെത്തി.സാധാരണ ഉന്നത ഉദ്യോഗസ്ഥര്‍ വിരമിക്കുന്നതിന് ഒരാഴ്ച മുമ്പോ അല്ലെങ്കില്‍ മൂന്നോ നാലോ ദിവസം മുമ്പോ മാത്രമാണ് ഇത്തരം ഉത്തരവുകള്‍ പുറത്തിറക്കാറുള്ളത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കാനിരിക്കെ, ധൃതിപ്പെട്ട് ഇത്തരമൊരു ഉത്തരവിറക്കിയത് എന്തിനാണെന്നാണ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ചോദ്യം.Content Highlights:The Kerala government has faced sharp criticism after issuing an order sanctioning the pension and other retirement benefits for Chief Secretary A Jayathilak two months ahead of his actual retirement date on June 30. A section of Secretariat officials raised concerns, calling the early announcement on April 28 highly unusual and procedurally irregular. Typically, such executive orders regarding top bureaucrats are released only a few days before their official date of retirement. The decision has sparked intense debates among administrative circles, especially as the state transitions toward a newly elected administration.