ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് കാൻ വേദിയിൽ നിന്നുള്ള കല്യാണി പ്രിയദർശന്റെ ചിത്രങ്ങൾ. ഇതാദ്യമായാണ് കല്യാണി പ്രിയദർശൻ കാൻ വേദിയിലെത്തുന്നത്. കറുപ്പും മെറൂണും നിറമുള്ള ഗൗണിൽ അതീവ സുന്ദരിയായ കല്യാണിയെത്തിയത്. കല്യാണിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.ലോക എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിൽ തെന്നിന്ത്യയെ പ്രതിനിധീകരിച്ചാണ് കല്യാണി കാനിലെത്തിയത്. കഴിഞ്ഞ ദിവസം ഇന്ത്യൻ പവലിയനിലത്തിയ കല്യാണിയുടെ ലുക്കും ചർച്ചയായിരുന്നു. വെള്ള സ്ലീവ് ലെസ് ബ്ലെയ്സർ സ്റ്റൈൽ ടോപ്പും ഫ്ലോർ ലെങ്ത് സ്കേർട്ടുമായിരുന്നു കല്യാണി ധരിച്ചത്. മലയാള സിനിമയിൽ പുതിയ ചരിത്രം രചിച്ച ചിത്രമായിരുന്നു നീലി. 300 കോടി ക്ലബ് എന്ന നേട്ടമാണ് ചിത്രം കല്യാണിയ്ക്ക് നേടിക്കൊടുത്ത്. ഇന്ത്യയുടെ ആദ്യ ലേഡി സൂപ്പർ ഹീറോ പദവിയും കല്യാണി നേടി.ALSO READ; കണ്ടവരെ കരയിച്ച ആകാശദൂത്; രക്ഷകനായത് ‘തൂവാല’മിത്തും ഐതിഹ്യവും യാഥാർഥ്യവുമൊക്കെ കൂട്ടിക്കലർത്തിയാണ് ഡൊമിനിക് അരുണും കൂട്ടരും ചിത്രം അവതരിപ്പിച്ചത്. ആധുനിക ലോകത്തിലെ വെല്ലുവിളികളെ മറികടക്കുന്ന ഒരു അമാനുഷിക ജീവിയായ നീലി എന്നറിയപ്പെടുന്ന ചന്ദ്ര ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഇന്നുവരെയുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള റിലീസായി ഈ ചിത്രം മാറി, ലോകമെമ്പാടും 300 കോടി രൂപ കളക്ഷൻ നേടിയതായി റിപ്പോർട്ടുണ്ട്.The post ഇത് നമ്മുടെ നീലിയല്ലേ ? കാൻ വേദിയിൽ തിളങ്ങി കല്യാണി പ്രിയദർശൻ appeared first on Kairali News | Kairali News Live.